- Home
- News
- India News
- ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ ആര് ജയിക്കും? ജനങ്ങളുടെ മൂഡ് മാറിയോ? സര്‍വ്വേ ഫലം പുറത്ത്
ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ ആര് ജയിക്കും? ജനങ്ങളുടെ മൂഡ് മാറിയോ? സര്‍വ്വേ ഫലം പുറത്ത്
ഇന്ത്യാ ടുഡേ-സി വോട്ടർ നടത്തിയ 'മൂഡ് ഓഫ് ദി നേഷൻ' സർവേ പ്രകാരം, ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎ സഖ്യം 352 സീറ്റുകൾ നേടും. അതേസമയം, ഇന്ത്യ സഖ്യം 182 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും സർവേ വ്യക്തമാക്കുന്നു.

മൂഡ് മാറാതെ രാജ്യം
ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം ആകെയുള്ള 543 സീറ്റുകളിൽ 352 ഇടത്തും വൻ വിജയം നേടുമെന്നാണ് മൂഡ് ഓഫ് ദി നേഷൻ സര്‍വ്വേ ഫലം പറയുന്നത്.
ഇന്ത്യ സഖ്യം വിയര്‍ക്കും
അതേസമയം, ഇന്ത്യ സഖ്യം 182 സീറ്റുകളിൽ ഒതുങ്ങുമെന്ന് ഇന്ത്യാ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വേ പറയുന്നു.
എൻഡിഎക്ക് അനുകൂലമായ തരംഗം
രാജ്യത്തുടനീളം എൻഡിഎക്ക് അനുകൂലമായ തരംഗമാണെന്നും ഇന്ത്യ സഖ്യത്തിന് 52 സീറ്റുകൾ കുറയാൻ സാധ്യതയുണ്ടെന്നാണ് സർവ്വേയിലെ കണ്ടെത്തൽ.
2024ൽ സംഭവിച്ചത്
2024ലെ തിരഞ്ഞെടുപ്പിൽ 'അബ് കി ബാർ 400 പാർ' എന്ന മുദ്രാവാക്യവുമായാണ് മോദി പ്രചാരണം നടത്തിയത്. എന്നാൽ എൻഡിഎ 293 സീറ്റുകളാണ് നേടിയത്.
മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലും എൻഡിഎ
മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലും എൻഡിഎ മികച്ച വിജയം നേടി. രാജ്യത്ത് എൻഡിഎക്ക് അനുകൂല തരംഗമാണെന്നും ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ 352 സീറ്റുകൾ നേടുമെന്നും സർവ്വേ.
ഇന്ത്യ സഖ്യത്തിന് വൻ തിരിച്ചടി?
2024ൽ 234 സീറ്റുകൾ നേടിയ ഇന്ത്യ സഖ്യം 182 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും സർവേ പറയുന്നു. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഈ സർവ്വേ ഫലം നിർണായകമാണ്.
അന്നും ഇന്നും
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ 293 സീറ്റും ഇന്ത്യ സഖ്യം 234 സീറ്റും നേടി. ഇപ്പോഴത്തെ സർവേ പ്രകാരം എൻഡിഎ 352 സീറ്റും ഇന്ത്യ സഖ്യം 182 സീറ്റും നേടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

