MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • News
  • Kerala News
  • എന്താകും ഈ മണ്ഡലങ്ങളിലെ വിധി? സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്ന 10 മണ്ഡലങ്ങൾ

എന്താകും ഈ മണ്ഡലങ്ങളിലെ വിധി? സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്ന 10 മണ്ഡലങ്ങൾ

കഴിഞ്ഞ ദിവസമാണ് പതിനാറാം നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ ശക്തമായ പോരാട്ടമായിരുന്നു കേരളത്തിലെ 140 മണ്ഡലങ്ങളിലും നടന്നത്. എങ്കിലും ജനങ്ങൾ ഉറ്റുനോക്കുന്ന പത്ത് മണ്ഡലങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം. 

2 Min read
Author : Web Desk
Published : Apr 10 2026, 02:18 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം
Image Credit : Asianet News

പാലക്കാട്- ഇഞ്ചോടിഞ്ച് പോരാട്ടം

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. യുഡിഎഫിനുവേണ്ടി രമേഷ് പിഷാരടിയും എൻഡിഎയ്ക്ക് വേണ്ടി ശോഭ സുരേന്ദ്രനും എൽഡിഎഫിനുവേണ്ടി എൻഎംആർ റസാഖുമാണ് മത്സരത്തിനിറങ്ങിയത്. മണ്ഡലം നിലനിർത്താൻ യുഡിഎഫും രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തെത്താൻ എൻഡിഎയും മണ്ഡലം തിരിച്ചു പിടിക്കാൻ എൽഡിഎഫും ശക്തമായ പോരാട്ടമാണ് നടത്തിയത്.

210
നേമം- ത്രികോണ മത്സരം
Image Credit : Asianet News

നേമം- ത്രികോണ മത്സരം

ബിജെപിക്ക് കേരളത്തിൽ പ്രതീക്ഷയുള്ള മണ്ഡലമാണ് നേമം. ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരാണ്. കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് നേമം. ഇത്തവണ മണ്ഡലം നിലനിര്‍ത്താന്‍ വി ശിവൻകുട്ടിയാണ് എല്‍ഡിഎഫ് രംഗത്തിറങ്ങുന്നത്. കെഎസ് ശബരീനാഥൻ ആണ് യുഡിഎഫ് സ്ഥാനാർഥി.

Related Articles

Related image1
പ്രപഞ്ചത്തിൽ സത്യമുണ്ട്, ജി സുധാകരൻ അനുഭവിക്കും; കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനിയും ആക്രമിച്ചാൽ കാര്യങ്ങൾ ഓരോന്നായി വെളിപ്പെടുത്തുമെന്ന താക്കീതുമായി സജി ചെറിയാൻ
Related image2
'പൊളിറ്റിക്കൽ ബലാബലത്തിനൊപ്പം വ്യക്തിപരമായ വോട്ടുകളും ലഭിക്കും': വട്ടിയൂർക്കാവിൽ ജയം ഉറപ്പെന്ന് വി കെ പ്രശാന്ത്
310
തൃശൂർ- കളം മാറ്റി പത്മജ
Image Credit : Asianet News

തൃശൂർ- കളം മാറ്റി പത്മജ

പത്മജ വേണുഗാപോലാണ് തൃശൂരിൽ എൻഡിഎ സ്ഥാനാർഥി എന്നതാണ് മണ്ഡലത്തിലെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ തവണ മണ്ഡലത്തിൽ കോൺ​ഗ്രസിന് വേണ്ടിയായിരുന്നു പത്മജ മത്സരിച്ചത്. ആലങ്കോട് ലീലാ കൃഷ്ണനാണ് എൽഡിഎഫ് സ്ഥാനാർഥി. രാജൻ പല്ലനാണ് യുഡിഎഫ് സ്ഥാനാർഥി. സുരേഷ് ​ഗോപി അട്ടിമറി വിജയം നേടിയതുപോലെ പത്മജയെ രം​ഗത്തിറക്കി അത്ഭുതം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

410
വട്ടിയൂർക്കാവ് - മത്സരച്ചൂട്
Image Credit : Asianet News

വട്ടിയൂർക്കാവ് - മത്സരച്ചൂട്

മണ്ഡലം നിലനിർത്താൻ വികെ പ്രശാന്തിനെ തന്നെയാണ് എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരനാണ് യുഡിഎഫ് സ്ഥാനാർഥി. മുൻ ഡിജിപി ആർ‌ ശ്രീരേഖയാണ് എൻഡിഎ സ്ഥാർഥി. എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് എംഎൽഎ ബ്രോയുടെ വട്ടിയൂർക്കാവ്.

510
പേരാവൂർ- കരുത്തുറ്റ പോരാട്ടം
Image Credit : Asianet News

പേരാവൂർ- കരുത്തുറ്റ പോരാട്ടം

പേരാവൂരിൽ കരുത്തർ ഏറ്റുമുട്ടുന്നു എന്നതാണ് പ്രത്യേകത. എൽഡിഎഫ് സ്ഥാനാർഥിയായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെയാണ് കളത്തിൽ ഇറക്കിയത്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫാണ് യുഡിഎഫ് സ്ഥാനാർഥി. പൈലി വാത്യാട്ടാണ് യുഡിഎഫ് സ്ഥാനാർഥി.

610
ധർമ്മടം - ക്യാപ്റ്റൻ്റെ മൂന്നാം അങ്കം
Image Credit : Asianet News

ധർമ്മടം - ക്യാപ്റ്റൻ്റെ മൂന്നാം അങ്കം

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന മണ്ഡലമാണ് എന്നതാണ് ധർമ്മടത്തിൻ്റെ പ്രത്യേകത. കോൺ​ഗ്രസ് യുവ നേതാവ് വിപി അബ്ദുൾ റഷീദിനെയാണ് യുഡിഎഫ് രം​ഗത്ത് ഇറക്കിയത്. ഇടതുപക്ഷത്തിൻ്റെ ഉറച്ച് കോട്ടയാണ് ധർമ്മടം.

710
പറവൂർ- പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലം
Image Credit : Asianet News

പറവൂർ- പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലം

പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലമാണ് പറവൂർ. തുടർച്ചയായി ആറാം തവണയാണ് അദ്ദേഹം പറവൂരിൽനിന്ന് മത്സരിക്കുന്നത്. ഓരോ പ്രാവശ്യവും വിഡി സതീശൻ മണ്ഡലത്തിൽ ഭൂരിപക്ഷം ഉയർത്താറുണ്ട്. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ ഫലം ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരള വീക്ഷിക്കുന്നത്.

810
ബേപ്പൂർ- പിവി അൻവറിൻ്റെ രം​ഗപ്രവേശനം
Image Credit : Asianet News

ബേപ്പൂർ- പിവി അൻവറിൻ്റെ രം​ഗപ്രവേശനം

ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് മത്സരിക്കുന്ന മണ്ഡലമാണ് ബേപ്പൂർ. റിയാസിനെതിരെ പിവി അൻവറാണ് എതിരാളിയായി എത്തിയത് എന്നതാണ് ബേപ്പൂർ മണ്ഡലത്തെ ആകർഷകമാക്കുന്നത്.

910
പേരാമ്പ്ര - യുവത്വവും അനുഭവസമ്പത്തും തമ്മിലുള്ള ഏറ്റുമുട്ടൽ
Image Credit : Asianet News

പേരാമ്പ്ര - യുവത്വവും അനുഭവസമ്പത്തും തമ്മിലുള്ള ഏറ്റുമുട്ടൽ

എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ മത്സരിക്കുന്ന മണ്ഡലമാണ് പേരാമ്പ്ര. 1980 മുതൽ തന്നെ ഇടത് കോട്ടയാണ്. ടിപി രാമകൃഷ്ണനോട് മത്സരിക്കാൻ എത്തിയത് എംഎസ്എഫിലൂടെ വളർന്നുവന്ന യുവനേതാവ് ഫാത്തിമ തഹ്ലിയയാണ്. ടിപി രാമകൃഷ്ണൻ നാലാം തവണയാണ് ഇവിടെനിന്ന് ജനവിധി തേടുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തേരഞ്ഞെടുപ്പിലും നേട്ടം കൈവരിക്കാൻ കഴിഞ്ഞതാണ് യുഡിഎഫിൻ്റെ പ്രതീക്ഷ.

1010
മഞ്ചേശ്വരം- ബിജെപി ഇത്തവണ കൈവിടുമോ?
Image Credit : Asianet News

മഞ്ചേശ്വരം- ബിജെപി ഇത്തവണ കൈവിടുമോ?

ബിജെപിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണിത്. 2016-ൽ വെറും 89 വോട്ടുകൾക്കാണ് കെ സുരേന്ദ്രൻ ഇവിടെനിന്ന് പരാജയപ്പെട്ടത്. മുസ്ലീം ലീ​ഗും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണിത്. അതുകൊണ്ടുതന്നെ ഇത്തവണ എന്താകുമെന്ന ജനങ്ങൾ.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk
കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026
കേരള നിയമസഭാ തിരഞ്ഞെടുപ്പ്
കേരള തെരഞ്ഞെടുപ്പ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ
Recommended image2
'പൊളിറ്റിക്കൽ ബലാബലത്തിനൊപ്പം വ്യക്തിപരമായ വോട്ടുകളും ലഭിക്കും': വട്ടിയൂർക്കാവിൽ ജയം ഉറപ്പെന്ന് വി കെ പ്രശാന്ത്
Recommended image3
പ്രപഞ്ചത്തിൽ സത്യമുണ്ട്, ജി സുധാകരൻ അനുഭവിക്കും; കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനിയും ആക്രമിച്ചാൽ കാര്യങ്ങൾ ഓരോന്നായി വെളിപ്പെടുത്തുമെന്ന താക്കീതുമായി സജി ചെറിയാൻ
Related Stories
Recommended image1
പ്രപഞ്ചത്തിൽ സത്യമുണ്ട്, ജി സുധാകരൻ അനുഭവിക്കും; കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനിയും ആക്രമിച്ചാൽ കാര്യങ്ങൾ ഓരോന്നായി വെളിപ്പെടുത്തുമെന്ന താക്കീതുമായി സജി ചെറിയാൻ
Recommended image2
'പൊളിറ്റിക്കൽ ബലാബലത്തിനൊപ്പം വ്യക്തിപരമായ വോട്ടുകളും ലഭിക്കും': വട്ടിയൂർക്കാവിൽ ജയം ഉറപ്പെന്ന് വി കെ പ്രശാന്ത്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved