അടഞ്ഞുപോയ അടുക്കള സിങ്ക് എളുപ്പം വൃത്തിയാക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ
സിങ്ക് അടഞ്ഞുപോയാൽ അന്നത്തെ അടുക്കള ജോലികൾ മുഴുവനും അവതാളത്തിൽ ആകും. ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും അടിഞ്ഞുകൂടുമ്പോഴാണ് ഇത്തരത്തിൽ സിങ്ക് അടഞ്ഞുപോകുന്നത്. അടഞ്ഞുപോയ സിങ്ക് എളുപ്പം വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ.

ചെറുചൂട് വെള്ളം
ചെറുചൂട് വെള്ളം ഉപയോഗിച്ച് അടഞ്ഞുപോയ അടുക്കള സിങ്ക് എളുപ്പം വൃത്തിയാക്കാൻ സാധിക്കും. സിങ്കിലേക്ക് പതിയെ വെള്ളമൊഴിക്കാം. ഇത് തടഞ്ഞു നിൽക്കുന്ന മാലിന്യത്തെ എളുപ്പം നീക്കം ചെയ്യുന്നു.
ബേക്കിംഗ് സോഡയും വിനാഗിരിയും
ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ച് അടഞ്ഞുപോയ അടുക്കള സിങ്ക് വൃത്തിയാക്കാൻ സാധിക്കും. സിങ്കിലേക്ക് ബേക്കിംഗ് സോഡ ഇട്ടതിന് ശേഷം അതിലേക്ക് വിനാഗിരി കൂടെ ഒഴിച്ചുകൊടുക്കാം. കുറച്ച് നേരം അങ്ങനെ തന്നെ സൂക്ഷിക്കണം. ഇത് സിങ്കിലെ മാലിന്യങ്ങളെ എളുപ്പം നീക്കം ചെയ്യുന്നു.
പ്ലങ്കർ ഉപയോഗിക്കാം
ടോയ്‌ലറ്റിൽ മാത്രമല്ല അടുക്കള സിങ്ക് വൃത്തിയാക്കാനും പ്ലങ്കറുകൾ ഉപയോഗിക്കാറുണ്ട്. ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചാൽ എളുപ്പത്തിൽ അടഞ്ഞുപോയ സിങ്കിലെ തടസ്സങ്ങൾ നീക്കം ചെയ്യാൻ സാധിക്കും.
ശ്രദ്ധിക്കാം
അടുക്കള സിങ്ക് അടഞ്ഞുപോകുന്നത് സാധാരണമാണ്. ശരിയായ രീതിയിൽ അത് പരിഹരിക്കുന്നതിലാണ് കാര്യം. ബേക്കിംഗ് സോഡ, വിനാഗിരി, ചെറുചൂട് വെള്ളം എന്നിവ ഉപയോഗിച്ച് എളുപ്പത്തിൽ അടഞ്ഞുപോയ അടുക്കള സിങ്ക് വൃത്തിയാക്കാൻ സാധിക്കും.
സൂക്ഷിക്കാം
അടുക്കള സിങ്കിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്ന സാഹചര്യം ഒഴിവാക്കണം. മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും സിങ്കിലേക്ക് ഒഴിച്ചുകളയുന്ന ശീലം നല്ലതല്ല.

