മൈക്രോവേവ് ഉപയോഗിക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 5 കാര്യങ്ങൾ
മൈക്രോവേവിന്റെ വരവോടെ അടുക്കള ജോലികൾ എളുപ്പായിട്ടുണ്ട്. നിമിഷ നേരങ്ങൾ കൊണ്ട് ഭക്ഷണം പാകം ചെയ്തെടുക്കാനും ചൂടാക്കാനുമൊക്കെ സാധിക്കും. എന്നാൽ ചില ആബദ്ധങ്ങൾ ജോലി ഇരട്ടിയാക്കാൻ കാരണമാകുന്നു.

മൈക്രോവേവ്
മൈക്രോവേവ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാനും ചൂടാക്കാനും എളുപ്പമാണ്. ഇത് ജോലി എളുപ്പമാക്കിയെങ്കിലും മൈക്രോവേവിൽ പാചകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഈ അബദ്ധങ്ങൾ ഒഴിവാക്കാം.
മൂടി വയ്ക്കാതിരിക്കുക
മൈക്രോവേവിൽ ഭക്ഷണം തയാറാക്കുമ്പോൾ നന്നായി മൂടിവെച്ചു വേണം പാകം ചെയ്യേണ്ടത്. മൂടിയില്ലാതെ ഭക്ഷണം പാകം ചെയ്യുമ്പോൾ ഈർപ്പം ഉണ്ടാകാനും ഭക്ഷണത്തിന്റെ രുചി നഷ്ടപ്പെടാനും കാരണമാകുന്നു.
പ്ലാസ്റ്റിക് പാത്രങ്ങൾ
പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും മൈക്രോവേവിൽ ഇത് ഉപയോഗിക്കാൻ പാടില്ല. പ്ലാസ്റ്റി =ക് ഉരുകാനും വിശാംശമുള്ള സംയുക്തങ്ങൾ ഭക്ഷണത്തിൽ കലരാനും സാധ്യതയുണ്ട്.
അമിതമായ ചൂട്
ഭക്ഷണം പെട്ടെന്ന് പാകം ചെയ്യാനും ചൂടാക്കാനും സാധിക്കുമെന്നതാണ് മൈക്രോവേവിന്റെ പ്രത്യേകത. അതേസമയം അമിതമായ ചൂടിൽ മൈക്രോവേവ് ഉപയോഗിക്കരുത്. ഇത് ഭക്ഷണം ശരിയായ രീതിയിൽ വേവാതിരിക്കാൻ കാരണമാകുന്നു.
ഇളക്കി കൊടുക്കാതിരിക്കുക
മൈക്രോവേവ് ഉപയോഗിച്ച് പാകം ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ എല്ലാ ഭാഗങ്ങളും നന്നായി പാകമാകണമെന്നില്ല. അതിനാൽ തന്നെ ഇടയ്ക്കിടെ ഭക്ഷണം ഇളക്കികൊടുക്കുന്നത് നല്ലതായിരിക്കും.
ഉടനെ എടുക്കരുത്
പാകമായി കഴിഞ്ഞാൽ ഉടൻ മൈക്രോവേവിൽ നിന്നും ഭക്ഷണം പുറത്തെടുക്കരുത്. 2 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം ഭക്ഷണം പുറത്തെടുക്കാം.

