അടുക്കളയിൽ ഗ്യാസ് ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഇന്ന് ഒട്ടുമിക്ക വീടുകളിലും ഗ്യാസ് സ്റ്റൗവാണ് ഉപയോഗിക്കുന്നത്. ഉപയോഗം കൂടിയതിന് അനുസരിച്ച് അപകടങ്ങളും വർധിക്കുന്നു. ശരിയായ രീതിയിൽ ഉപയോഗിക്കാത്തത് കൊണ്ടാണ് അപകടങ്ങൾ സംഭവിക്കുന്നത്. ഗ്യാസ് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചിരിക്കണം.

ഗ്യാസ് സ്റ്റൗ
അടുക്കളയിൽ ഗ്യാസ് സ്റ്റൗ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ തീപിടുത്തം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗ്യാസ് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.
ബർണറിന്റെ പ്രവർത്തനം
ബർണർ ശരിയായ രീതിയിൽ പ്രവർത്തിച്ചില്ലെങ്കിലും അപകടം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ബർണർ ഓൺ ചെയ്യുന്ന സമയത്ത് ഗ്യാസ് കത്തണമെന്നില്ല. തീ വരാത്ത സാഹചര്യത്തിൽ ബർണർ ഓൺ ചെയ്തത് വയ്ക്കുമ്പോൾ അതിൽ നിന്നും ഗ്യാസ് ലീക്ക് ആവുന്നു. ഇത് തീപിടുത്ത സാധ്യത വർധിപ്പിക്കുന്നു.
സ്റ്റൗ വൃത്തിയാക്കാം
ഗ്യാസ് സ്റ്റൗ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ബർണറിൽ അഴുക്ക് അടിഞ്ഞുകൂടിയാൽ ശരിയായ രീതിയിൽ തീ കത്തുകയില്ല. ഇത് ഗ്യാസ് ലീക്ക് ആവാൻ കാരണമാകുന്നു. ബർണർ ഇളക്കി മാറ്റി ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ കഴുകി വൃത്തിയാക്കാവുന്നതാണ്.
വായുസഞ്ചാരം ഉണ്ടാവണം
അടുക്കളയിൽ നല്ല വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ചും ഗ്യാസ് സിലിണ്ടർ വെച്ചിട്ടുള്ള ഭാഗത്ത് കൃത്യമായ വായു സഞ്ചാരം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ഗ്യാസ് പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
തീയുടെ നിറം
പലനിറത്തിലാണ് ഗ്യാസ് സ്റ്റൗവിൽ നിന്നും തീ വരുന്നത്. വ്യത്യസ്തമായ നിറത്തിൽ സ്റ്റൗവിൽ നിന്നും തീ വരുന്നത് കണ്ടാൽ ശ്രദ്ധിക്കണം. സ്റ്റൗവിന് തകരാറുകൾ സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ നിറം മാറുന്നത്.
തീപിടുത്ത വസ്തുക്കൾ
ഗ്യാസ് സ്റ്റൗവിന്റെ അടുത്തായി പെട്ടെന്ന് കത്തിപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഒരിക്കലും സൂക്ഷിക്കരുത്. ഇത് തീപിടുത്ത സാധ്യത വർധിപ്പിക്കുന്നു. പാചകം ചെയ്യുന്ന സമയത്തും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കാം.

