വീട്ടിൽ വരുന്ന ചിലന്തിയെ തുരത്താൻ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ
ചിലന്തി ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. ഒരാഴ്ച്ച വൃത്തിയാക്കാതെ ഇടുമ്പോഴേക്കും ചിലന്തിവല വന്നുതുടങ്ങും. ചിലന്തിയെ തുരത്താൻ പലതരം മാർഗ്ഗങ്ങളും സ്വീകരിച്ച് മടുത്തോ. എങ്കിൽ ഇങ്ങനെ ചെയ്തു നോക്കു.

ഗ്രാമ്പു
ഗ്രാമ്പു നന്നായി പൊടിച്ചതിന് ശേഷം വെള്ളത്തിൽ കലർത്താം. അതിലേക്ക് ചതച്ച പുതിന കൂടെ ചേർത്ത് ചിലന്തി വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്താൽ മതി.
വേപ്പില
ജീവികളെ അകറ്റി നിർത്താൻ നല്ലതാണ് വേപ്പില. നന്നായി ഉണക്കിയ വേപ്പില കത്തിച്ചാൽ മതി. ഇതിന്റെ ഗന്ധം ചിലന്തികൾക്ക് പറ്റാത്തതാണ്.
കർപ്പൂരം
കർപ്പൂരം ഉപയോഗിച്ചും ചിലന്തിയെ തുരത്താൻ സാധിക്കും. ചിലന്തി വരാറുള്ള സ്ഥലങ്ങളിൽ കർപ്പൂരം വെച്ചാൽ മതി.
വെളുത്തുള്ളി
ഒരു കപ്പ് വിനാഗിരിയിൽ വെളുത്തുള്ളി ചതച്ചിടണം. ശേഷം ചിലന്തി വരാറുള്ള സ്ഥലങ്ങളിൽ ഇത് സ്പ്രേ ചെയ്താൽ മതി. ഇതിന്റെ ശക്തമായ ഗന്ധം ചിലന്തിക്ക് പറ്റാത്തതാണ്.
നാരങ്ങ തോട്
ചെറുചൂട് വെള്ളത്തിൽ പൊടിച്ചെടുത്ത നാരങ്ങ ചേർക്കണം. ശേഷം ചിലന്തിവലയുള്ള സ്ഥലങ്ങളിൽ ഇത് സ്പ്രേ ചെയ്യാവുന്നതാണ്. ദിവസവും സ്പ്രേ ചെയ്യുമ്പോൾ ചിലന്തിയുടെ ശല്യം ഇല്ലാതാകും.
കറുവപ്പട്ട
കറുവപ്പട്ടയുടെ ശക്തമായ ഗന്ധം ചിലന്തിക്ക് അതിജീവിക്കാൻ കഴിയാത്തതാണ്. ചിലന്തി വരാറുള്ള സ്ഥലങ്ങളിൽ പൊടിച്ച കറുവപ്പട്ട വിതറിയിടാം.

