അടുക്കളയിൽ ദുർഗന്ധം ഉണ്ടാവുന്നതിന്റെ 6 കാരണങ്ങൾ ഇതാണ്
വീട്ടിൽ എപ്പോഴും വൃത്തിയുണ്ടാവേണ്ട ഇടമാണ് അടുക്കള. എന്നാൽ എപ്പോഴും ഉപയോഗിക്കുന്നതുകൊണ്ട് തന്നെ വൃത്തിയോടെ അടുക്കള സൂക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. അടുക്കളയിൽ നിന്നും ദുർഗന്ധം വരുന്നുണ്ടോ. എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

മാലിന്യങ്ങൾ
മാലിന്യങ്ങൾ ഒരിക്കലും അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ല. ഇത് വീട് മുഴുവൻ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. ദിവസവും മാലിന്യങ്ങൾ കളഞ്ഞ് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
വൃത്തിയാക്കാം
അടുക്കള പ്രതലങ്ങളും ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അഴുക്കും അണുക്കളും ഈ ഭാഗങ്ങളിലും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.
അടുക്കള സിങ്ക്
അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന ഇടമാണ് സിങ്ക്. ഇവിടെയാണ് ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാവുന്നതും. ആഴ്ചയിൽ ഒരിക്കലെങ്കിലും അടുക്കള സിങ്ക് കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
ഉപകരണങ്ങളുടെ ഭാഗങ്ങൾ
ഫ്രിഡ്ജ്, ഓവൻ തുടങ്ങിയ ഉപകരണങ്ങളുടെ അടിഭാഗം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഈ ഭാഗങ്ങളിൽ അഴുക്കുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
വാട്ടർ ലീക്കുകൾ
ഈർപ്പം ഉണ്ടാവുന്ന സ്ഥലങ്ങളിൽ അണുക്കൾ വളരും. ഇത് ദുർഗന്ധം ഉണ്ടാവാനും രോഗങ്ങൾ പടരാനും കാരണമാകുന്നു. അതിനാൽ തന്നെ വാട്ടർ ലീക്കുകൾ ഉണ്ടെങ്കിൽ അത് ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം.
ഭക്ഷണ സാധനങ്ങൾ
അടുക്കളയിൽ ഭക്ഷണ സാധനങ്ങൾ ഒരിക്കലും തുറന്ന് വയ്ക്കരുത്. ഇത് ഭക്ഷണം കേടുവരാനും അത് ദുർഗന്ധമായി മാറാനും കാരണമാകുന്നു. ഇടയ്ക്കിടെ അടുക്കള തുടച്ച് അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം.

