സ്ഥലമില്ലെങ്കിലും എളുപ്പത്തിൽ വളർത്താം ഈ ചെറിയ ഇൻഡോർ ചെടികൾ
ചെടികൾ വളർത്താൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ചെടി വളർത്താൻ ആവശ്യത്തിനുള്ള സ്ഥലമില്ലാത്തതാണ് ഒട്ടുമിക്ക ആളുകളുടെയും പ്രധാന പ്രശ്നം. അമിതമായി വളരാത്ത ചെറിയ ഇൻഡോർ ചെടികൾ ലഭ്യമാണ്. അവ ഏതൊക്കെയെന്ന് അറിയാം.

ചെറിയ ചെടികൾ
ചെടികൾ വളർത്താൻ മതിയായ സ്ഥലമില്ലാത്തത് പലരുടെയും പ്രശ്നമാണ്. വീടിനുള്ളിൽ ചെറിയ സ്‌പേസിൽ വളരുന്ന ഈ ചെടികൾ വളർത്താം.
സിസി പ്ലാന്റ്
ചെറിയ സ്ഥലത്ത് എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണ് സിസി പ്ലാന്റ്. മനോഹരമായ തിളങ്ങുന്ന ഇലകൾ ചെടിയെ വ്യത്യസ്തമാക്കുന്നു.
സ്പൈഡർ പ്ലാന്റ്
ടേബിളിലോ തൂക്കിയിട്ടോ സ്പൈഡർ പ്ലാന്റ് വളർത്താൻ സാധിക്കും. കുറച്ച് സ്ഥലം മാത്രമേ ചെടിക്ക് വളരാൻ ആവശ്യമായി വരുന്നുള്ളു.
കറ്റാർവാഴ
കറ്റാർവാഴയുടെ ചെറിയ ഇനം വാങ്ങാൻ ലഭിക്കും. ഇത് വേഗത്തിൽ വളരുന്ന ചെടിയല്ല. വളരെ കുറച്ച് വെള്ളം മാത്രമാണ് കറ്റാർവാഴക്ക് ആവശ്യം.
പീസ് ലില്ലി
എളുപ്പത്തിൽ വളരുന്ന ചെടിയാണ് പീസ് ലില്ലി. ഇതിന്റെ തിളങ്ങുന്ന ഇലകളും മനോഹരമായ വെള്ള പൂക്കളും മുറിക്ക് കൂടുതൽ ഭംഗി നൽകുന്നു.
മണി പ്ലാന്റ്
എവിടെയും എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. തൂക്കിയിട്ടോ അല്ലാതെയോ ചെടി വളർത്താം.
ലക്കി ബാംബൂ
അധികം വളരാത്ത ചെടിയാണ് ലക്കി ബാംബൂ. ഇത് ടേബിളിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കും. വളരെ കുറച്ച് സ്ഥലം മാത്രമാണ് ചെടിക്ക് വേണ്ടത്.
കള്ളിമുൾ ചെടി
എളുപ്പത്തിൽ പരിചരിക്കാൻ സാധിക്കുന്ന ചെടിയാണ് കള്ളിമുൾച്ചെടി. ഇതിന്റെ ചെറിയ ഇനം വാങ്ങാൻ ലഭിക്കും. സമയമെടുത്ത് വളരുന്ന ചെടിയാണിത്.

