ഉത്തരക്കടലാസുകള്‍ പെരുവഴിയില്‍; കണ്ണൂര്‍ സര്‍വ്വകലാശാലയിലേക്ക് കെഎസ്‍യു മാര്‍ച്ച്

First Published Feb 5, 2021, 3:31 PM IST

വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസുകള്‍ പെരുവഴിയില്‍ നിന്ന് കണ്ടെത്തുന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റില്‍ ഒരു കാലത്ത് പതിവായിരുന്നു. അതിനൊരു ശമനമുണ്ടായപ്പോള്‍ ഉത്തര കടലാസുകള്‍ വഴിയിലുപേക്ഷിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയുടെ നടപടി വിവാദമായി. കണ്ണൂര്‍ സര്‍വ്വകലാശാല നടത്തിയ ബികോ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് പെരുവഴിയില്‍ നിന്ന് കിട്ടിയത്. സര്‍വ്വകലാശാലയുടെ നിരുത്തരവാദപരമായ നടപടിക്കെതിരെ കെഎസ്‍യു പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ധനീഷ് പയ്യന്നൂര്‍.