heavy rain in keralam | തെക്കന്‍ കേരളത്തില്‍ കനത്ത മഴ, വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ടും
സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ (heavy rain) മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു (orange alert). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്കൻ തമിഴ്നാട് തീരത്തുള്ള ന്യൂനമർദ്ദതിന്‍റെയും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദതിന്‍റെയും സ്വാധീന ഫലമായാണ് ശക്തമായ മഴ തുടരുന്നത്. കനത്ത മഴയാണ് തിരുവനന്തപുരത്തും തെക്കൻ കേരളത്തിലും അനുഭവപ്പെടുന്നത്. ശക്തമായ മഴയിൽ നെയ്യാറ്റിൻകരയ്ക്കും ബാലരാമപുരത്തിനും ഇടയിലുള്ള റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു. നെയ്യാറ്റിൻകര മൂന്നുകല്ല്മൂട്ടിലാണ് സംഭവം. ഇവിടെയുള്ള പാലത്തിന്‍റെ സ്ഥിതിയും അപകടാവസ്ഥയിലാണ്. വടക്കൻ തമിഴ്നാട് തീരത്തുള്ള ന്യൂനമർദ്ദത്തിന്‍റെയും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന്‍റെയും സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. (തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശത്ത് നിന്നുള്ള ചിത്രങ്ങള്‍)
തിരുവനന്തപുരത്ത് മലയോരമേഖലകളായ വിതുര, പൊൻമുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് രാവിലെ മുതല്‍ അനുഭവപ്പെടുന്നത്. വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്. കോവളം വാഴമുട്ടത്ത് വീടുകൾക്ക് സമീപം മണ്ണിടിഞ്ഞു.
തീരദേശത്ത് കെട്ടിയിട്ടിരുന്ന നിരവധി വള്ളങ്ങള്‍ ശക്തമായ കഴയിലും കാറ്റിലും കരയിലേക്ക് അടിച്ച് കയറി കേടുപാടുകള്‍ പറ്റി. അതേസമയം, നിരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ 220 സെ. മീ ഉയർത്തി. ഇന്ന് (നവംബർ-13) രാവിലെ 09:00 ന് 60 സെ.മീ. കൂടി ഉയർത്തുമെന്നും (മൊത്തം 280 സെ.മീ) സമീപവാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കൊച്ചിയിലും കനത്ത മഴ തുടരുകയാണ്. വടക്കൻ കേരളത്തിൽ, കോഴിക്കോട്ടടക്കം രാവിലെ മഴ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
സംസ്ഥാനത്ത് ഇന്ന് തീവ്രമഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വടക്കൻ തമിഴ്നാട് തീരത്തുള്ള ന്യൂനമർദ്ദത്തിന്‍റെയും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന്‍റെയും സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. കേരളാ തീരത്ത് 40 മുതൽ 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് 40 മുതൽ 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പുതിയ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത.
ഇതിനിടെ, മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി ഡാം തുറക്കില്ലെന്ന് കെഎസ്ഇബി അറിയിച്ചു. നേരത്തെ ചെറുതോണി ഡാമില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം ഒഴുക്കിവിടുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. ഇനിയും മഴ ശക്തമായാല്‍ മാത്രമേ ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടാവുകയൊള്ളൂവെന്ന് കെഎസ്ഇബി വ്യക്തമാക്കി.