- Home
- Local News
- പള്ളിയെയും പട്ടക്കാരെയും കാത്ത് ആയിരത്തിയഞ്ഞൂറോളം പൊലീസ്; തര്‍ക്കം തീരാതെ കോതമംഗലം പള്ളിത്തര്‍ക്കം
പള്ളിയെയും പട്ടക്കാരെയും കാത്ത് ആയിരത്തിയഞ്ഞൂറോളം പൊലീസ്; തര്‍ക്കം തീരാതെ കോതമംഗലം പള്ളിത്തര്‍ക്കം
ദൈവത്തെ കാണാനും ആരാധിക്കാനും സുപ്രീംകോടതി അനുമതിയുണ്ടെങ്കിലും മറുവിഭാഗം കോടതി ഉത്തരവിനെ ലംഘിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ കോതമംഗലം പള്ളി വീണ്ടും സംഘര്‍ഷ ഭൂമിയായിത്തീരുന്നു. പള്ളിയെയും സുപ്രീംകോടതി വിധിയെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ആയിരത്തിയഞ്ഞൂറോളം പൊലീസിനെ പള്ളിയില്‍ വിന്യസിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അശ്വൻ എടുത്ത ദൃശ്യങ്ങള്‍ കാണാം..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
122

പളളിത്തർക്കം നിലനിൽക്കുന്ന കോതമംഗലം മാർത്തോമാ ചെറിയ പളളിയ്ക്ക് മുന്നില്‍ ഇന്ന് രാവിലെ മുതല്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

222
322
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കുന്നതിന് വേണ്ടി ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന്‍റെ നേതൃത്വത്തിൽ വൈദികരുടെയും വിശ്വാസികളുടെയും സംഘം പള്ളിയുടെ മുമ്പിലെത്തിയതോടെയാണ് സംഘര്‍ഷം വീണ്ടും ഉടലെടുത്തത്.

422
522
എന്നാല്‍ പള്ളിക്കുള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. പള്ളിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

622
722
വന്‍ പൊലീസ് സംഘത്തിന്‍റെ കാവലില്‍ പ്രാര്‍ത്ഥനയോടെയാണ് ഓർത്തഡോക്സ് സംഘം പള്ളിയിലേക്ക് നടന്നെത്തിയത്.

822
922
യാക്കോബായ വിഭാഗം സംഘടിച്ച് പള്ളിയില്‍ തമ്പടിച്ചിരിക്കുകയാണ്.

1022
1122
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആയിരത്തിയഞ്ഞൂറോളം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.

1222
1322
നിലിവിലെ സാഹചര്യത്തില്‍ കൂടുതല്‍ വനിതാ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

1422
1522
ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കയറുന്നത് തടയുന്നതിനായി ഇന്നലെ രാത്രി മുതല്‍ തന്നെ യാക്കോബായ വിഭാഗം പള്ളിയിൽ തമ്പടിച്ചിരിക്കുകയാണ്.

1622
1722
മുമ്പ് മൂന്നുതവണ റമ്പാന്‍റെ നേതൃത്വത്തിൽ ഓർത്തോക്സ് വിഭാഗം പളളിയിൽ പ്രവേശിക്കാൻ എത്തിയെങ്കിലും യാക്കോബായ സഭാ വിഭാഗം തടയുകയായിരുന്നു.

1822
1922
2022
രണ്ടാഴ്ച മുമ്പ് ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ റമ്പാനടക്കം നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos