'കാട്ടരുവി മുറിച്ച് കടക്കുന്ന ആനയ്ക്ക്' കേരളാ വനംവകുപ്പ് വന്യജീവി ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സമ്മാനം
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച വന്യജീവി ഫോട്ടോഗ്രാഫറായി വിഘ്‌നേഷ് ബി ശിവനെയും മികച്ച ഹ്രസ്വചിത്ര സംവിധായകനായി ഷബീർ ടി എ യെയും (ചിത്രം കോട്ടില്ലം) തെരഞ്ഞെടുത്തു. വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിൽ വിനോദ് വേണുഗോപാൽ രണ്ടാം സ്ഥാനവും മിത്രൻ എം എം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ജയേഷ് പാടിച്ചാലിനും (ചിത്രം കാപ്പുകാടുകൾ) മനോജ് കോലായിയ്ക്കുമാണ് (ചിത്രം ദേവൂട്ടി) ഹ്രസ്വചിത്ര മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്. യാത്രാവിവരണ മത്സരം (ഇംഗ്ലീഷ്) വിജയികൾ: സുജിത എസ് ( ഒന്നാംസ്ഥാനം), രഹ്നാ റഫീഖ്, (രണ്ടാം സ്ഥാനം), സ്വാതി കൃഷ്ണ (മൂന്നാം സ്ഥാനം) യാത്രാവിവരണ മത്സരം (മലയാളം): സന്ദീപ് ഉണ്ണികൃഷ്ണൻ ( ഒന്നാംസ്ഥാനം), ഡോ.ജോസ് മാത്യു (രണ്ടാം സ്ഥാനം), എ കെ വേണുഗോപാൽ (മൂന്നാം സ്ഥാനം), പോസ്റ്റർ രചനാ മത്സരം: സയന ടി വി ( ഒന്നാംസ്ഥാനം), എഡ്വിൻ രാജു (രണ്ടാം സ്ഥാനം), അഭിഷേക് പി (മൂന്നാം സ്ഥാനം), ക്വിസ് മത്സരം സ്‌കൂൾ തലം: ഹൃദയേഷ് ആർ കണ്ണൻ സെന്‍റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ മുക്കോലയ്ക്കൽ തിരുവനന്തപുരം (ഒന്നാംസ്ഥാനം), സുബിൻ സുരേഷ് കെ ജി എച്ച് എസ് എസ് മേഴത്തൂർ പാലക്കാട് (രണ്ടാം സ്ഥാനം), ഹരികേഷ് ഒ പി, ചൊവ്വ എച്ച് എസ് എസ് കണ്ണൂർ (മൂന്നാം സ്ഥാനം), ക്വിസ് മത്സരം കോളേജ് : ഹൃദ്യ ആർ കൃഷ്ണൻ ( ഒന്നാംസ്ഥാനം), കാമില എ പി (രണ്ടാം സ്ഥാനം) ഫഹ്മ ജെബിൻ കെ വി എം (മൂന്നാം സ്ഥാനം).
വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തില്‍ സുജീഷ് പുത്തൻ വീട്ടിൽ, രൂപേഷ് സി, നിധീഷ് കെ ബി, നൗഷാദ് കെ എ,രതീഷ് ബി ആർ, അവിനാഷ് പി സി,ഷെഫിഖ് ബി, അരുൺ ശിവകുമാർ,ജയരാജ് ടി പി, ധനേഷ് പി, ജിഷ്ണു എൻ, ജ്യോതിഷ് കുര്യാക്കോ, എന്നിവരുടെ ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു. ഹ്രസ്വചിത്ര മത്സരത്തില്‍ രവികുമാർ കെ ആർ, ഫൈസൽ മാഗ്നറ്റിനും യാത്രാവിവരണ മത്സരം (ഇംഗ്ലീഷ്) അശ്വിനി അശോക്, അശ്വിനി മേരി, ജോനാഥൻ എഡ്വാർഡ് റോസാരിയോയും യാത്രാവിവരണ മത്സരം (മലയാളം): അശ്വിനി കൃഷ്ണ, വർഷ കെ വി, അശ്വിനി അശോക്, പോസ്റ്റർ രചനാ മത്സരം അനിറ്റ് & അദീപ് സാലു, അനന്യ എസ് സുഭാഷ്, സൂര്യദത്ത് എസ് എന്നിവരും സമ്മാനാര്‍ഹരായി.
കേരളാ വനംവകുപ്പ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ വിഘ്നേഷ് ബി ശിവന്‍ പകര്‍ത്തിയ കാട്ടരുവി മുറിച്ച് കടക്കുന്ന കാട്ടാനയുടെ ചിത്രത്തിനാണ് ഒന്നാം സമ്മാനം.
വിനോദ് വേണുഗോപാല്‍ പകര്‍ത്തിയ ജലാശയത്തിന് മുകളിലൂടെ നടന്ന് നീങ്ങുന്ന പൂമ്പാറ്റയുടെ ചിത്രത്തിനാണ് രണ്ടാം സമ്മാനം.
മിത്രന്‍ എം എം പകര്‍ത്തിയ തുമ്പിയുടെ ചിത്രത്തിനാണ് കേരളാ വനംവകുപ്പ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ മൂന്നാം സമ്മാനം ലഭിച്ചത്.
നൌഷാദ് കെ എയെ പകര്‍ത്തിയ വേഴാമ്പലിനെ അക്രമിക്കുന്ന ഇരട്ടവാലന്‍റെ ചിത്രത്തിന് പ്രത്സാഹന സമ്മാനം ലഭിച്ചു.
അരുണ്‍ ശിവകുമാറിന്‍റെ തടാകക്കരയില്‍ വെള്ളം കുടിക്കാനെത്തിയ മാന്‍ കുട്ടത്തിന്‍റെ ചിത്രത്തിന് പ്രത്സാഹന സമ്മാനം ലഭിച്ചു.
അവിനാഷ് പി സിയുടെ മുട്ടപൊട്ടിച്ച് പുറത്ത് വരുന്ന ഉറുമ്പുന്‍ കുഞ്ഞുങ്ങളെ കരുതലോടെ എടുക്കാന്‍ ശ്രമിക്കുന്ന ഉറുമ്പിന്‍റെ ചിത്രത്തിന് പ്രത്സാഹന സമ്മാനം ലഭിച്ചു.
ജയരാജ് ടി പിയുടെ മരകൊമ്പില്‍ നിന്ന് താഴേക്ക് നോക്കുന്ന വേഴാമ്പലിന്‍റെ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തിനും പ്രത്സാഹന സമ്മാനം ലഭിച്ചു.
ജിഷ്ണു എന്‍ന്നിന്‍റെ ദൂരെ മലയിടുക്കുകളുടെ പശ്ചാത്തലത്തില്‍ ആകാശത്തില്‍ വലനെയ്ത് ഇരയെ കാത്ത് മലര്‍ന്ന് കിടക്കുന്ന ചിലന്തിയുടെ ചിത്രകത്തിനും പ്രത്സാഹന സമ്മാനം.
ധനേഷ് പിയുടെ , തങ്ങളെ അക്രമിക്കാന്‍ വന്ന് ചെന്നായ്ക്കളെ നേരിടുന്ന അമ്മയുടെയും കുഞ്ഞ് മ്ലാവിന്‍റെയും ചിത്രത്തിനും പ്രത്സാഹന സമ്മാനം ലഭിച്ചു.
ജ്യോതിഷ് കുര്യാക്കോ പകര്‍ത്തിയ ചെങ്കുത്തായ കരിമ്പാറയ്ക്കിടയില്‍ അതിലും കറുത്തൊരു കരിമ്പുലിയുടെ ചിത്രത്തിനും പ്രത്സാഹന സമ്മാനം ലഭിച്ചു.
നിധീഷ് കെ ബി പകര്‍ത്തിയ രാത്രിയില്‍ ചുള്ളിക്കമ്പിലൂടെ നടന്ന് നീങ്ങുന്ന പുഴുവിന്‍റെ ചിത്രത്തിന് പ്രത്സാഹന സമ്മാനം.
രതീഷ് ബി ആര്‍ പകര്‍ത്തിയ തെങ്ങിന് മുകളിലേക്ക് താറാവിനെയും കടിച്ച് കൊണ്ട് തലകുത്തനെ കയറുന്ന ഉടുമ്പിന്‍റെ ചിത്രത്തിനും പ്രത്സാഹന സമ്മാനം.
രൂപേഷ് സി പകര്‍ത്തിയ മരകൊമ്പിലിരുന്ന് താഴേക്ക് നോക്കുന്ന മരയണ്ണാന്‍റെ ചിത്രത്തിനും പ്രത്സാഹന സമ്മാനം ലഭിച്ചു.
ഷെഫീഖ് ബി പകര്‍ത്തിയ കാട്ടരുവിക്ക് നടുവില്‍ ഇരയെ ലക്ഷ്യമിടുന്ന കടുവയുടെ ചിത്രത്തിനും പ്രത്സാഹന സമ്മാനം ലഭിച്ചു.
സുജീഷ് പുത്തന്‍ വീട്ടില്‍ പകര്‍ത്തിയ ഓന്തിനെയും കൊത്തിക്കൊണ്ട് പറക്കുന്ന നീലപ്പൊന്മാന്‍റെ ചിത്രത്തിനും പ്രത്സാഹന സമ്മാനം ലഭിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona