നല്‍കാം ഒരു ബിഗ് സല്യൂട്ട്, കേരളാ പൊലീസിന്...

First Published 1, Oct 2019, 9:16 AM IST

നിയമപാലകരാകണം പൊലീസ്. ചിലപ്പോള്‍ അവര്‍ അങ്ങേയറ്റം കരുണയുള്ളവരുമാകുന്നു. തിരുവനന്തപുരം സ്വദേശിയായ സഞ്ജയ് കൃഷ്ണ എടുത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച ചില ചിത്രങ്ങള്‍ കേരളാ പൊലീസിന്‍റെ നന്മയുടെ കഥ പറയുന്നു. തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നില്‍ സംസാര ശേഷി നഷ്ടമായ ഒരു മുത്തശ്ശി വഴിതെറ്റി നിന്നപ്പോള്‍ സഹായത്തിനെത്തിയ കേരളാ പൊലീസിന്‍റെ ചിത്രങ്ങളാണത്. കാണാം ആ കഥപറയും ചിത്രങ്ങള്‍.

തിരുവനന്തപുരം സെക്രട്ടറിയേറ്റ് മെയിൻ ഗേറ്റിനു മുന്നിലെ ദൃശ്യം. ഒറ്റയ്ക്ക് അലയുന്ന വൃദ്ധമാതാവിനോട് വഴിയെങ്ങാനും തെറ്റിയോ എന്നാരായുന്ന സെക്രട്ടറിയേറ്റ് മുന്നില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ.

സഹായാഭ്യർത്ഥനയ്ക്ക് മറുപടിയായി തനിക്ക് സംസാരിക്കാൻ കഴിവില്ല എന്നെഴുതിയ എഴുത്ത് അവര്‍ പൊലീസിന് കാണിച്ചു കൊടുക്കുന്നു.

കൈ വേദന ഉണ്ട്.... ശാരീരിക ബുദ്ധിമുട്ടും...  എല്ലാ സങ്കടങ്ങളും ആരോടെങ്കിലുമൊക്കെ പറയേണ്ടേ... പൊലീസ് ഉദ്യോഗസ്ഥരോട് തന്‍റെ വേദനകളെക്കുറിച്ച്. ക്ഷമാപൂർവ്വം മുത്തശ്ശിയുടെ സങ്കട കഥകൾ കേള്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ.

എങ്ങോട്ടാ പോകന്നത് ? എന്തു കഴിച്ചു ? എന്ന് ചോദ്യത്തിന്, വീട്ടിലേയ്ക്കാണ്. ഊണ് കഴിച്ചിട്ടില്ല എന്നായിരുന്നു മറുപടി.

പൊലീസ് ഉദ്യോഗസ്ഥൻ പേഴ്സ് തുറന്ന് കുറ്ച്ച് പൈസയെടുത്ത് മുത്തശ്ശിക്ക് സന്തോഷത്തോടെ നൽകി. കാരുണ വറ്റാത്ത ഒരു പാട് പൊലീസുകാർ ഇവിടെയുണ്ടെന്ന് എത്ര പേർക്ക് അറിയാം ? സോഷ്യൽ മീഡിയയിലോ പരസ്യങ്ങളിലോ പുറം ലോകം അറിയാതെ ജീവ കാരുണ്യ പ്രവർത്തനം നടത്തുന്ന അനേകം പൊലീസുകാരെ ആദരവോടെ സ്മരിക്കാം.

അവിടം കൊണ്ടും തീർന്നില്ല. തിരക്കേറിയ റോഡും മുറിച്ച് കടക്കാന്‍ സഹായിച്ച ശേഷമാണ് പൊലീസുകാർ കൃതാർത്ഥരായത് . നമുക്ക് നൽകാം വലിയൊരു സല്യൂട്ട് ഈ പൊലീസ് ഉദ്യോഗസ്ഥർക്ക്.

loader