പെട്ടിമുടി ദുരന്തം; ദുരിതാശ്വാസ തുക നാളെ കൈമാറും, എട്ട് വീടുകള്‍ ഈ മാസം അവസാനത്തോടെയും
First Published Jan 4, 2021, 3:17 PM IST
പരാതികള്‍ക്കൊടുവില്‍ പെട്ടിമുടി ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നാളെ കൈമാറാന്‍ തീരുമാനം. 70 പേരാണ് പെട്ടുമുടി ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ 44 പേരുടെ അനന്തരാവകാശികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ധനസഹായം നല്‍കുന്നത്. ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് ര്‍മ്മിക്കുന്ന വീടുകള്‍ ഈ മാസം അവസാനത്തോടെ കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു. ദുരന്തബാധിതർക്ക് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച സഹായധനത്തിന്‍റെ ആദ്യഗഡു നേരത്തെ വിതരണം ചെയ്തിരുന്നു.

പെട്ടിമുടി ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാരും കണ്ണന്‍ ദേവന്‍ കമ്പനിയും പ്രഖ്യാപിച്ച ധനസഹായം നല്‍കിയിരുന്നില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പെട്ടിമുടിയില്‍ ഉയര്‍ന്നത്.

പ്രതിഷേധവും തെരഞ്ഞെടുപ്പ് അടുത്തുവരുന്നതും കണക്കിലെടുത്ത് ദുരന്ത ബാധിതർക്കുള്ള ധനസഹായം എത്രയും പെട്ടെന്ന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
Post your Comments