'ഇനിയില്ല, ഇതുവഴി ഒരു അണുവും'; തിരുവനന്തപുരം നഗരത്തില്‍ അണുനാശിനി പ്രയോഗം

First Published 31, Mar 2020, 12:26 PM

കോണ്‍സൈന്‍ട്രേറ്റഡ് ക്ലോറിന്‍ ഉപയോഗിച്ചാണ് പ്രധാനമായും തലസ്ഥാന നഗരം അണുവിമുക്തമാക്കുന്നത്. പൊതുജനങ്ങള്‍ ഒത്തുകൂടിയിരുന്ന എല്ലാ സ്ഥലങ്ങളും ക്ലോറിന്‍ സംയുക്തമുപയോഗിച്ച് അണുവിമുക്തമാക്കുന്നു. എല്ലാ ദിവസവും ഏഴ് മണി മുതല്‍ രാത്രി പതിനൊന്ന് മണിവരെയാണ് അണുനാശിനി ഉപോയോഗിക്കുന്നത്. തിരുവനന്തപുരം നഗരസഭയും ആരോഗ്യവകുപ്പും ഒന്നിച്ചാണ് നഗരത്തെ അണുവിമുക്തമാക്കുന്നത്. നഗരത്തിലെ പ്രധാന സ്ഥലങ്ങളായ പുത്തരിക്കണ്ടം മൈതാനം, കിഴക്കേക്കോട്ട, പാളയം, മ്യൂസിയം, സെക്രട്രേറ്റ്,   കനകക്കുന്ന് തുടങ്ങി എല്ലാ സ്ഥലവും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്നു. തിരുവനന്തപുരം നഗരസഭയുടെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തില്‍ തിരുവനന്തപുരം കനകക്കുന്ന്, അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാഗേഷ് തിരുമല. 

ഏറെ ആശങ്കയോടെയാണ് ഇന്നും കേരളം കൊവിഡ്19ന്‍റെ മുന്നില്‍ നില്‍ക്കുന്നത്. മറ്റ് രാജ്യങ്ങളിലെ പോലെ ഇവിടെ ആദ്യ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുണ്ടായിരുന്നത് പോലുള്ള സമൂഹവ്യാപനം ഇതുവരെ നടന്നിട്ടില്ലെന്നത് മാത്രമാണ് ഇപ്പോഴും ആശ്വാസം നല്‍കുന്നത്.

എന്നാല്‍ പാലക്കാട്, ഇടുക്കിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില രോഗികള്‍ കേരളത്തില്‍ വ്യാപകമായി സഞ്ചരിച്ചിരുന്നുവെന്നത് ഏറെ ആശങ്ക ഉയര്‍ത്തുന്നു.

ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുക സങ്കീര്‍മായൊരു പരിപാടിയാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

കാസര്‍കോട്ടെ കൊവിഡ് രോഗിയില്‍ നിന്നും സമൂഹവ്യാപനം ഉണ്ടോയോയെന്നും ആരോഗ്യവകുപ്പ് സംശയിക്കുന്നു.

രോഗം പടരാനുള്ള സാധ്യത ആരോഗ്യവകുപ്പും തള്ളിക്കളയുന്നില്ല. ഇതുകൊണ്ട് തന്നെ എല്ലാ പൊതുസ്ഥലങ്ങളും വൃത്തിയാക്കുന്നതിലാണ് സര്‍ക്കാറും ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും.

ഇതിനെ തുടര്‍ന്നാണ് തിരുവനന്തപുരം നഗരസഭയും ആരോഗ്യവകുപ്പും സംയുക്തമായി നഗരം ക്ലോറിന്‍ തളിച്ച് അണുവിമുക്തമാക്കുന്നത്.

നഗരത്തിലെ പൊതുസ്ഥലങ്ങളെല്ലാം തന്നെ ഇതിനകം പലതവണയാണ് കോണ്‍സെട്രേറ്റഡ് ക്ലോറിന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയത്.

രാവിലെ ഏഴ് മണിമുതല്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ നഗരത്തിലേക്കിറങ്ങും. മിക്കവാറും രാത്രി പതിനൊന്ന് മണിവരെ ജോലി ചെയ്താകും ഇവര്‍ വീട്ടിലേക്ക് മടങ്ങുക. ഇത് ലോക്ക് ഡൗണ്‍ അവസാനിക്കുന്നത് വരെ നീളും.

undefined

undefined

undefined

loader