- Home
- Local News
- താമരശ്ശേരി ചുരം യാത്രക്കാര്‍ക്ക് 'എട്ടിന്‍റെ പണി' കൊടുത്ത് ടിപ്പര്‍ ലോറി; ഗതാഗതം തടസപ്പെട്ടത് മണിക്കൂറുകള്‍
താമരശ്ശേരി ചുരം യാത്രക്കാര്‍ക്ക് 'എട്ടിന്‍റെ പണി' കൊടുത്ത് ടിപ്പര്‍ ലോറി; ഗതാഗതം തടസപ്പെട്ടത് മണിക്കൂറുകള്‍
'ബോഡിലോക്ക് ലൂസാ'യി, താമരശ്ശേരി ചുരം യാത്രക്കാരെ മണിക്കൂറുകളോളം വലച്ച് ടിപ്പര്‍ ലോറി. താമരശ്ശേരി ചുരത്തില്‍ ടിപ്പറുകളടക്കമുള്ള ഭാരംവഹിക്കുന്ന വലിയ വാഹനങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ടിപ്പറുകള്‍ കാരണം ചുരത്തില്‍ ഏറെ അപകടങ്ങളുണ്ടായിട്ടും ചുരം കയറുന്ന കൂറ്റന്‍ലോറികളുടെ എണ്ണം വര്‍ധിച്ചതല്ലാതെ ഇവക്ക് നിയന്ത്രണമൊന്നും ഉണ്ടായിട്ടില്ല. അപകടങ്ങള്‍ക്ക് പുറമെ ഗതാഗതകുരുക്കിനും മുഖ്യകാരണമാകുകയാണ് ക്വാറി ഉല്‍പ്പന്നങ്ങളുമായി ചുരം കയറുന്ന ടിപ്പറുകള്‍. കഴിഞ്ഞ ദിവസം രാത്രി യാത്രക്കാര്‍ക്ക് പുറമെ പൊലീസിനും ഫയര്‍ഫോഴ്‌സിനും 'എട്ടിന്‍റെ പണി'യാണ് ടിപ്പര്‍ ലോറിക്കാര്‍ ഒപ്പിച്ചത്.

ടോറസ് ലോറിയുടെ പിറക് ബോഡിയുടെ ലോക് പോയതിനെ തുടര്‍ന്ന് കൊണ്ടുപോവുകയായിരുന്ന കരിങ്കല്‍ ചീളുകള്‍ മുഴുവന്‍ ചുരം റോഡിലേക്ക് ചെരിഞ്ഞു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

താമരശേരി ചുരത്തില്‍ എട്ടാം വളവിന് സമീപം തകരപ്പാടി മുതല്‍ വ്യൂപോയിന്‍റ് വരെയുള്ള റോഡില്‍ കരിങ്കല്‍ ചീളുകള്‍ ചിതറിയ നിലയിലായിരുന്നു.

ബൈക്കുകളും മറ്റ് ചെറിയ വാഹനങ്ങളും അപകടത്തില്‍പ്പെട്ടതോടെ കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് റോഡ് വൃത്തിയാക്കിയത്.

ഇതിന് മുമ്പേ തന്നെ ചുരം സംരക്ഷണസമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്ക് മുന്നറിയിപ്പുമായി എട്ടാം വളവിന് മുമ്പും പിമ്പും നിലയുറപ്പിച്ചത് അപകടങ്ങള്‍ കുറച്ചു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ ശ്രമഫലമായി ചുരത്തില്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി.

ഒടുവില്‍ രാത്രിയോടെ സമിതി പ്രവര്‍ത്തകരും ഹൈവേ പൊലീസും അടിവാരം പൊലീസും ചേര്‍ന്ന് റോഡില്‍ നിന്ന് മെറ്റല്‍ നീക്കാന്‍ തുടങ്ങിയ ശേഷമാണ് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയത്.

150 അടിയോളം കരിങ്കല്‍ ചീളുകള്‍ റോഡില്‍ ചിതറിയിരുന്നത് വൃത്തിയാക്കാന്‍ നന്നേ പാട്‌പെട്ടതായി ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പൊലീസും പറഞ്ഞു. മണിക്കൂറുകളുടെ അധ്വാനത്തിന് ശേഷം ചെറിയ ലോറിയെത്തിച്ചാണ് കല്ലുകള്‍ മുഴുവന്‍ ചുരത്തില്‍ നിന്ന് മാറ്റിയത്. റോഡ് നവീകരണത്തിന് ശേഷം ചെറുതും വലതുമായ നിരവധി അപകടങ്ങളാണ് ടിപ്പറുകള്‍ കാരണം ചുരത്തിലുണ്ടായത്.

അമിതഭാരവുമായി പതിയെ കയറ്റം കയറുന്ന ലോറികളെ മറികടക്കാന്‍ ചെറുവാഹനങ്ങള്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മിക്ക അപകടങ്ങളും. എന്നാല്‍ ഇത്രയൊക്കെയായിട്ടും ചുരത്തിലൂടെ രാത്രിയും പകലുമില്ലാതെ ടിപ്പറുകളുടെ സഞ്ചാരത്തിന് കൂട്ടുനില്‍ക്കുന്നത് അധികൃതര്‍ തന്നെയാണെന്നാണ് യാത്രക്കാരുടെ ആക്ഷേപം. (ചുരത്തില്‍ നടന്ന മറ്റൊരു അപകടം. കരിങ്കല്‍ ചീളുമായി പോകുന്ന ടോറസ് ലോറി കാറുമായി ഇടിച്ച നിലയില്‍. )

വയനാട്ടിലെ ചില്ലറ വില്‍പ്പന സൈറ്റുകളിലേക്ക് ലോഡ് കണക്കിന് ക്വാറി ഉല്‍പ്പന്നങ്ങളാണ് മുക്കം, കൊണ്ടോട്ടി ഭാഗങ്ങളില്‍ നിന്ന് എത്തിക്കുന്നത്. പക്ഷേ, അപ്പോഴും ശരിയായ ലോക്ക് പോലും ഇല്ലാതെയാണ് ടിപ്പറുകള്‍ പോലുള്ള വലിയ വാഹനങ്ങള്‍ ചുരം കയറുന്നതെന്നത് ഏറെ അപടസാധ്യതയാണ് ഉയര്‍ത്തുന്നത്.