വെള്ളൂട സോളാർ പാർക്ക് തീപിടിത്തം; നഷ്ടം അരക്കോടി രൂപ
കാസര്‍കോട് ജില്ലയിലെ അമ്പലത്തറ വെള്ളൂട സോളാർ പാർക്കിൽ തീപിടിത്തം. നിർമ്മാണത്തിനായി കൊണ്ടുവന്ന അലുമിനിയം പവർ കേബിളുകൾക്കാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടയോടെയാണ് തീ പടിത്തം ശ്രദ്ധയില്‍പ്പെട്ടത്. കരുതലായി ഇറക്കി വെച്ച പവ്വർ കേബിളില്‍ നിന്ന് ഉച്ചയ്ക്ക് 2.30 ന് സമീപത്തെ എച്ച് ടി വൈദ്യുത കമ്പിയിൽ നിന്ന് തീപൊരി വീണാണ് വലിയ തീപിടുത്തമുണ്ടായത്. കാഞ്ഞങ്ങാട് നിന്ന് രണ്ട് യൂണിറ്റ് അഗ്നി രക്ഷാ സേനയെത്തി മൂന്നര മണിക്കൂറോളം സമയമെടുത്താണ് തീ പൂർണ്ണമായും അണച്ചത്. ഏകദേശം അരക്കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നു. ആർക്കും പരിക്കേറ്റിട്ടില്ല.

കാസര്‍കോട് ജില്ലയിലെ അമ്പലത്തറയ്ക്ക് സമൂപത്തെ വെള്ളൂട സോളാർ പാർക്കിൽ തീപിടിത്തമുണ്ടായത്.

സംസ്ഥാനത്തെ ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്‍റെ ഭാഗമായി പ്രകൃതിവിഭവങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വെള്ളൂടയിലെ സോളാര്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്.

പാട്ടത്തിനെടുത്ത 484 ഏക്കറിൽ 50 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ഒരു സോളാർ എനർജി പാർക്ക് 2019 ലാണ് കാഞ്ഞങ്ങാടിനടുത്തുള്ള അമ്പലത്തറയിലെ വെള്ളൂടയില്‍ സ്ഥാപിച്ചത്.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്‍റെയും (കെഎസ്‌ഇബി) സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും (എസ്‍സിഐ) സംയുക്ത സംരംഭമായ റിന്യൂവബിൾ പവർ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് (ആർപിസികെഎൽ) 200 മെഗാവാട്ട് ഉത്പാദിപ്പിക്കാൻ ജില്ലയിൽ 1,086 ഏക്കർ കൈമാറാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.

ഇവിടെ കൂടുതല്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പണി പുരോഗമിക്കുന്നുണ്ട്. ഇതിനായി ഇറക്കിയ അലുമിനിയം പവർ കേബിളുകളാണ് തീ പിടിത്തത്തില്‍ കത്തി നശിച്ചത്. ഏതാണ്ട് അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ചൂടുകൂടിയ കാലാവസ്ഥയും കാറ്റും പെട്ടെന്ന് തീ പടരുന്നതിന് കാരണമായി. തീ പിടിത്തത്തിന്‍റെ ചൂടില്‍ അലൂമിനിയം കമ്പികള്‍ ഉരുകിപ്പോയി.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam