വെള്ളത്തിനായി കിണര്‍ കുത്തി; വീണത് കാട്ടാന

First Published 26, Jun 2019, 5:53 PM IST

കണ്ണൂര്‍ ശ്രീകണ്ഠാപുരം ചന്ദനക്കാമ്പാറയിലെ ഷിമോഗാ കോളനിയിലെ പുഴുക്കത്തറ ഗോപാലന്‍ വളരെ വര്‍ഷങ്ങളെടുത്താണ് കിണറ് കുഴിക്കാന്‍ തുടങ്ങിയത്. ഇത്തവണ മഴ വൈകിയതിനാല്‍ കിണറിന്‍റെ ജോലി ഏതാണ്ട് തീര്‍ന്നിരിക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ കര്‍ണ്ണാടക വനത്തില്‍ നിന്നും ഇറങ്ങിയ കാട്ടാന കിണറില്‍ വീണത്. വിവരം അറിയിച്ചതനുസരിച്ച് ഫോറസ്റ്റുകാരും നാട്ടുകാരുമെത്തി. എന്നാല്‍ ആനയെ കിണറില്‍ നിന്ന് പുറത്തെടുക്കണമെങ്കില്‍ ആദ്യം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് നാട്ടുകാര്‍ കടുംപിടിത്തം പിടിച്ചു. ഒടുവില്‍ അധികൃതര്‍ക്ക് ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കൊടുക്കേണ്ടി വന്നു. കാണാം വിപിന്‍ മുരളിയുടെ ചിത്രങ്ങള്‍...
 
സഹ്യപര്‍വ്വതനിരയുടെ ഭാഗമായ കർണ്ണാടക വനത്തിൽ നിന്നാണ് കാട്ടാനകൾ കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖലയായ ശ്രീകണ്ഠാപുരം ചന്ദനക്കാമ്പാറയിലേക്ക് കാടിറങ്ങുന്നത്.

ഷിമോഗ കോളനിയിലെ കുമാരിയുടെ വീട്ടുമുറ്റത്തെ ചാമ്പ മരത്തിന് സമീപത്തുകൂടിയാണ് ആനകള്‍ കടന്ന് കോളനിക്കുള്ളിലേക്ക് പോയത്.

ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നതിനാല്‍ ആനയുടെ കാല്‍പ്പാടുകളെല്ലാം മണ്ണില്‍ കൃത്യമായി പതിഞ്ഞിരുന്നു.

ഈ കുത്തനെയുള്ള കയറ്റമിറങ്ങിയായിരുന്നു ആനകള്‍ ഷിമോഗാ കോളനിയിലേക്ക് കയറിയത്.

പോകും വഴി കുമാരിയുടെ വീടിന്‍റെ തറ കാട്ടാനക്കൂട്ടം കുത്തിയിളക്കി.

പക്ഷേ കാട്ടാനക്കൂട്ടത്തിന് വഴിതെറ്റിയിരുന്നു.  പുഴുക്കത്തറ ഗോപാലന്‍റെ വീടിന് സമീപത്തുകൂടി കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടത്തിലൊരു ആന ഗോപാലന്‍ പുതുതായി കുത്തിയ കുണറ്റില്‍ വീണു.

മഴക്കാലമായിട്ടും മഴയില്ലാത്തതിനാല്‍ കിണറ്റില്‍ വെള്ളമുണ്ടായിരുന്നില്ല.

കിണറ്റില്‍ ആന വീണതറിഞ്ഞ് ആളുകൂടി. നാട്ടുകാരെത്തി പൊലീസെത്തി, പുറകേ വനം വകുപ്പും എത്തി. ഇതിനിടെ കാട്ടാനക്കൂട്ടം കാട്ടിലേക്ക് പിന്‍വാങ്ങിയിരുന്നു.

സ്ഥലത്തെത്തിയ ഉടനെ അധികൃതര്‍ ആനയെ കിണറ്റില്‍ നിന്നും പുറത്തെടുക്കാനുള്ള പരിപാടി തുടങ്ങി. എന്നാല്‍ നാട്ടുകാര്‍ തടഞ്ഞു. ആദ്യം തങ്ങളുടെ ആവശ്യം അംഗീകരിക്കുക. ശേഷം കിണറ്റിലെ കാട്ടാന.

തര്‍ക്കം മുറുകിയപ്പോള്‍ ജനം സംഘടിച്ചു. ഗത്യന്തരമില്ലാതെ അധികൃതര്‍ക്ക് ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ അടിയറവ് സമ്മതിക്കേണ്ടി വന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷമാണ് ആനയെ കിണറ്റില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ജീവന്‍ വച്ചത്.

loader