MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Money
  • കുറഞ്ഞ പലിശയിൽ കേന്ദ്രസർക്കാർ നൽകുന്ന ലോണുകൾ; ഈ പദ്ധതികൾ അറിയാതെ പോകരുത്

കുറഞ്ഞ പലിശയിൽ കേന്ദ്രസർക്കാർ നൽകുന്ന ലോണുകൾ; ഈ പദ്ധതികൾ അറിയാതെ പോകരുത്

ബിസിനസ്, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി കേന്ദ്രസർക്കാർ നിരവധി വായ്പാ പദ്ധതികൾ നൽകുന്നുണ്ട്. ഈ പദ്ധതികൾ വഴി ജനങ്ങൾക്ക് കുറഞ്ഞ പലിശയ്‌ക്കോ പലിശയില്ലാതെയോ ലോൺ ലഭിക്കും. അത്തരം ചില പ്രധാന പദ്ധതികളെക്കുറിച്ച് അറിയാം.

2 Min read
Author : Web Desk
Published : Feb 12 2026, 02:35 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
കുറഞ്ഞ പലിശയിൽ സർക്കാർ വായ്പകൾ നേടാം
Image Credit : iSTOCK

കുറഞ്ഞ പലിശയിൽ സർക്കാർ വായ്പകൾ നേടാം

സ്വന്തമായി ബിസിനസ് തുടങ്ങാനോ, മക്കളെ പഠിപ്പിക്കാനോ, കൃഷിയിറക്കാനോ പണം വേണം. ഇതിനെല്ലാം ബാങ്കുകൾ ലോൺ തരുമെങ്കിലും പലിശയോർത്ത് പലരും പിന്നോട്ട് പോകും. എന്നാൽ കേന്ദ്ര സർക്കാരിൻ്റെ ചില പദ്ധതികൾ വഴി കുറഞ്ഞ പലിശയിലോ പലിശയില്ലാതെയോ വായ്പ നേടാം. സമൂഹത്തിലെ പലതരം ആളുകളുടെ സാമ്പത്തിക വളർച്ചയ്ക്ക് ഈ പദ്ധതികൾ സഹായിക്കും. അതിനാലാണ് സർക്കാർ ഈ സൗകര്യം ഒരുക്കുന്നത്.
25
പിഎം സ്വനിധി യോജന
Image Credit : Gemini AI

പിഎം സ്വനിധി യോജന

നഗരങ്ങളിലെ വഴിയോരക്കച്ചവടക്കാരെ സഹായിക്കാനാണ് പിഎം സ്വനിധി പദ്ധതി. ഈ പദ്ധതി പ്രകാരം ആദ്യം 10,000 രൂപ ലോൺ ലഭിക്കും. ഇത് കൃത്യസമയത്ത് തിരിച്ചടച്ചാൽ, അടുത്ത ഘട്ടത്തിൽ 20,000 രൂപ മുതൽ 50,000 രൂപ വരെ വായ്പയെടുക്കാം. ഈ ലോണിന് 7% വരെ പലിശ സബ്സിഡി ലഭിക്കും. ഇങ്ങനെ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകി സർക്കാർ ചെറുകിട കച്ചവടക്കാർക്ക് പിന്തുണ നൽകുന്നു.

Related Articles

Related image1
സന്തോഷത്തോടെ, സമാധാനമായിരിക്കാൻ എത്ര രൂപ കൊടുക്കണം? എന്താണ് സോഫ്റ്റ് ലൈഫ് ടാക്സ്?
Related image2
120 കോടിയിലേറെ മുതൽമുടക്ക്; കിൻഫ്രയിൽ പ്രവർത്തനമാരംഭിച്ച് വി-ഗാർഡ് ഇന്നൊവേഷൻ ക്യാംപസ്
35
പിഎം വിശ്വകർമ്മ യോജന
Image Credit : Asianet News

പിഎം വിശ്വകർമ്മ യോജന

പരമ്പരാഗത തൊഴിൽ ചെയ്യുന്നവരെയും കരകൗശല വിദഗ്ധരെയും സഹായിക്കാനുള്ള പദ്ധതിയാണ് പിഎം വിശ്വകർമ്മ യോജന. മരപ്പണിക്കാർ, സ്വർണ്ണപ്പണിക്കാർ തുടങ്ങി 18 തരം തൊഴിലുകളിൽ ഏർപ്പെട്ടവർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ബിസിനസ് ആവശ്യങ്ങൾക്കായി ഇവർക്ക് ലോൺ എടുക്കാം. വിപണിയിൽ പലിശ എത്രയായാലും ഗുണഭോക്താക്കൾ 5% മാത്രം നൽകിയാൽ മതി. ബാക്കി തുക സർക്കാർ സബ്സിഡിയായി നൽകും. ഇതിന് ഈടൊന്നും വേണ്ട. പരിശീലനത്തിനും ഉപകരണങ്ങൾ വാങ്ങാനും സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ട്.

45
പിഎം കിസാൻ കാർഡ് പദ്ധതി
Image Credit : Gemini

പിഎം കിസാൻ കാർഡ് പദ്ധതി

കർഷകർക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി. സാധാരണയായി ഇതിന് 9% ആണ് പലിശ. എന്നാൽ സർക്കാർ സബ്സിഡി കാരണം ഇത് 7% ആയി കുറയും. വായ്പ കൃത്യസമയത്ത് തിരിച്ചടച്ചാൽ, പലിശയിൽ 3% കൂടി ഇളവ് ലഭിക്കും. സംസ്ഥാന സർക്കാരുകളുടെ പ്രോത്സാഹനവും കൂടിയാകുമ്പോൾ ഇത് പലിശ രഹിത വായ്പയ്ക്ക് തുല്യമാകും.

55
വിദ്യാഭ്യാസ വായ്പകൾ
Image Credit : Getty

വിദ്യാഭ്യാസ വായ്പകൾ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പയിൽ കേന്ദ്രസർക്കാർ പലിശ ഇളവ് നൽകുന്നുണ്ട്. പഠനകാലയളവിലെ വായ്പാ പലിശ സർക്കാർ വഹിക്കും. ഇതിനായി ജൻ സമർഥ് പോർട്ടൽ വഴി അപേക്ഷിക്കാം. ആധാർ, ബാങ്ക് അക്കൗണ്ട്, കോഴ്സ് സർട്ടിഫിക്കറ്റ് പോലെയുള്ള രേഖകൾ ആവശ്യമാണ്. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ സബ്സിഡി റദ്ദാകുമെന്ന കാര്യം ഓർക്കണം.

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

About the Author

WD
Web Desk
പണം

Latest Videos
Recommended Stories
Recommended image1
പൊന്നും വെള്ളിയും 'പൊള്ളുന്നു': പണികുറഞ്ഞ് വിപണി; ആഭരണ മേഖലയില്‍ ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടം
Recommended image2
സന്തോഷത്തോടെ, സമാധാനമായിരിക്കാൻ എത്ര രൂപ കൊടുക്കണം? എന്താണ് സോഫ്റ്റ് ലൈഫ് ടാക്സ്?
Recommended image3
120 കോടിയിലേറെ മുതൽമുടക്ക്; കിൻഫ്രയിൽ പ്രവർത്തനമാരംഭിച്ച് വി-ഗാർഡ് ഇന്നൊവേഷൻ ക്യാംപസ്
Related Stories
Recommended image1
സന്തോഷത്തോടെ, സമാധാനമായിരിക്കാൻ എത്ര രൂപ കൊടുക്കണം? എന്താണ് സോഫ്റ്റ് ലൈഫ് ടാക്സ്?
Recommended image2
120 കോടിയിലേറെ മുതൽമുടക്ക്; കിൻഫ്രയിൽ പ്രവർത്തനമാരംഭിച്ച് വി-ഗാർഡ് ഇന്നൊവേഷൻ ക്യാംപസ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved