സ്‍മാർട്ട്‌ഫോണിലെ ബാറ്ററി ചോർത്തുന്ന അഞ്ച് ജനപ്രിയ ആപ്പുകൾ
മുമ്പൊക്കെ സ്‍മാർട്ട്ഫോണുകളുടെ ചാർജ്ജ് ഒന്നരദിവസം വരെയെങ്കിലും നീണ്ടുനിൽക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ബാറ്ററി പെട്ടെന്ന് കാലിയാകുന്നതായി പലരും പരാതിപ്പെടാറുണ്ട്. നിങ്ങളുടെ സ്‌മാര്‍ട്ട്‌ഫോണിലെ ചില ആപ്പുകള്‍ ഇതിന് കാരണമാകാം.

ചാര്‍ജ് തിന്നുന്ന ആപ്പുകള്‍
യുകെയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് നെറ്റ്‌വർക്ക് കമ്പനിയായ എലിവേറ്റ് യാഹൂ വഴി നടത്തിയ പഠനം പറയുന്നത്, ഇപ്പോള്‍ മിക്കവരുടെയും ഫോണുകൾ ദിവസവും ചാർജ് ചെയ്യേണ്ടി വരുന്നുണ്ടെന്നാണ്. 2019-ൽ മിക്ക സ്‍മാർട്ട്‌ഫോണുകളും കുറഞ്ഞത് ഒന്നര ദിവസമെങ്കിലും ഫുൾചാർജ്ജിൽ പ്രവര്‍ത്തിച്ചിരുന്നിടത്താണ് ഈ കുറവെന്ന് പഠനം വെളിപ്പെടുത്തുന്നു. ഫോണിൽ നിങ്ങൾ ഇൻസ്റ്റാൾ ചെയ്‌ത പ്രിയപ്പെട്ട ചില ആപ്പുകളാണ് ഇങ്ങനെ വലിയ രീതിയിൽ ബാറ്ററി ചോർത്തുന്നതെന്നാണ് ഈ പഠനത്തിന്‍റെ കണ്ടെത്തല്‍. ഫോണിലെ ബാറ്ററി ചോർത്തുന്ന അഞ്ച് ജനപ്രിയ ആപ്പുകളെക്കുറിച്ച് അറിയാം.
നെറ്റ്ഫ്ലിക്സ്
മികച്ച സ്ട്രീമിംഗ് സേവനങ്ങളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ്. എന്നാൽ നെറ്റ്‍ഫ്ലിക്സ് നിങ്ങൾ കൂടുതലും കാണുന്നത് നിങ്ങളുടെ ഐഫോൺ അല്ലെങ്കിൽ ആൻഡ്രോയ്‌ഡ് ഫോണിലാണെങ്കിൽ, അത് നിങ്ങളുടെ ബാറ്ററി ലൈഫിന് തീർച്ചയായും ദോഷം വരുത്തും. ഒരു മാസം മുഴുവൻ ചാർജ് ചെയ്യുന്ന ബാറ്ററിയുടെ 1,500 ശതമാനവും നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നുവെന്ന് എലിവേറ്റ് പഠനം വെളിപ്പെടുത്തുന്നു. എലവേറ്റ് പരിശോധിച്ച ആപ്ലിക്കേഷനുകളുടെ പട്ടികയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ടിക് ടോക്
ഫോൺ ബാറ്ററി ചാർജ് കുറയ്ക്കുന്ന രണ്ടാമത്തെ ജനപ്രിയ ആപ്പ് ടിക് ടോക്ക് ആണ്. ഷോർട്ട് കണ്ടന്‍റുകൾക്ക് ഈ ആപ്പ് മികച്ചതാണെങ്കിലും ഇത് നിങ്ങളുടെ ഫോൺ ബാറ്ററിക്ക് ദോഷകരമാണെന്ന് എലവേറ്റ് പഠനം വെളിപ്പെടുത്തുന്നു. ഒരു മാസം ഫുൾ ചാർജ്ജ് ചെയ്ത ബാറ്ററിയുടെ 825 ശതമാനം ചാർജ്ജ് ടിക് ടോക്ക് ഉപയോഗിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. ടിക് ടോക്കിൽ നിന്നുള്ള മൊത്തം ബാക്ക്‌ഗ്രൗണ്ട് പ്രക്രിയകൾ നിങ്ങൾ ഓഫാക്കിയാലും നിങ്ങളുടെ അറിവില്ലാതെ ബാറ്ററി പതുക്കെ ചോർത്തുന്നു.
യൂട്യൂബ്
എലിവേറ്റിന്റെ പഠനം പറയുന്നത്, ഗൂഗിളിന്റെ ഈ ജനപ്രിയ വീഡിയോ ആപ്പാ യൂട്യൂബ് ഒരു മാസം മുഴുവൻ ബാറ്ററി ചാർജിന്റെ 540 ശതമാനവും ഉപയോഗിക്കുന്നു എന്നാണ്. ഉള്ളടക്കം കാണുമ്പോൾ ഒരു മണിക്കൂർ ബാറ്ററി ചാർജിന്റെ ഏകദേശം 20 ശതമാനവും യൂട്യൂബ് ആപ്പ് ഉപയോഗിക്കുന്നു. കൂടാതെ പ്രതിമാസം ആറ് മുതൽ ഏഴ് മണിക്കൂർ വരെ ബാക്ക്‌ഗ്രൗണ്ടിലും ഈ ആപ്പ് ബാറ്ററി ചോർത്തുന്നു.
ത്രെഡ്‍സ്
എലിവേറ്റിന്റെ പഠനമനുസരിച്ച് മെറ്റയുടെ ത്രെഡ്‍സ് ആപ്പ് ബാറ്ററി ചോർത്തുന്നതിൽ നാലാം സ്ഥാനത്താണ്. പ്രതിമാസം പൂർണ്ണ ബാറ്ററി ചാർജിന്റെ 460 ശതമാനവും ഈ ആപ്പ് ഉപയോഗിക്കുന്നു. നിങ്ങൾ ക്ലോസ് ചെയ്‍താലും ഈ ആപ്പ് പശ്ചാത്തലത്തിൽ നിങ്ങൾ അറിയാതെ പ്രതിമാസം ശരാശരി 6.9 മണിക്കൂർ പ്രവർത്തിക്കുന്നുവെന്നും പഠനം പറയുന്നു.
സ്‍നാപ്‍ചാറ്റ്
പ്രതിമാസ ബാറ്ററി ഉപയോഗത്തിന്‍റെ വലിയൊരു അംശം ബാറ്ററി ഉപഭോഗം സ്‌നാപ്‌ചാറ്റില്‍ നടക്കുന്നതായി പഠനം കണ്ടെത്തി. സ്‌നാപ്‌ചാറ്റിന്‍റെ ബാറ്ററി ഉപയോഗത്തിന്‍റെ പകുതിയും പശ്ചാത്തല പ്രവർത്തനത്തിൽ നിന്നാണെന്നും പഠനം വെളിപ്പെടുത്തി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

