MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • ഗ്യാനേഷ് കുമാറിനെതിരെ തെരുവിൽ; രാഹുൽ അടക്കം എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി ദില്ലി പോലീസ്

ഗ്യാനേഷ് കുമാറിനെതിരെ തെരുവിൽ; രാഹുൽ അടക്കം എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി ദില്ലി പോലീസ്

വോട്ടുകളിൽ കൃത്രിമം നടത്തിയെന്ന ആരോപണമുയർത്തി പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ സമരം ദില്ലിയെ സംഘർഷ ഭരിതമാക്കി. സമരം അഞ്ചാം ദിവസം പിന്നിടുമ്പോൾ പ്രതിഷേധിച്ച എംപിമാരെ കസ്റ്റഡിയിലെടുത്ത് നീക്കി. ചിത്രങ്ങൾ: ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തുപ്രഭ

2 Min read
Author : Web Desk
Published : Oct 06 2026, 09:44 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
Image Credit : Asianet News

സമരത്തിന്‍റെ അഞ്ചാം ദിവസമായ ഇന്ന് ഇന്ത്യ സഖ്യത്തിന്‍റെ നേതൃത്വത്തിലായിരുന്നു സമരം. പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിൽ തുടങ്ങിയ സമരത്തെ നേരിടാൻ വൻ പോലീസ് അർദ്ധ സൈനിക വിഭാഗം രാവിലെ തന്നെ രാജ്യതലസ്ഥാനത്ത് സജ്ജമായിരുന്നു. രാത്രി എട്ടരയോടെ ദില്ലി പോലീസ് രാഹുൽ ഗാന്ധി അടക്കമുള്ള എംപിമാരെ കസ്റ്റഡിയിൽ എടുത്താണ് സമര സ്ഥലത്ത് നിന്നും നീക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
210
Image Credit : Asianet News

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാവിലെ പാർലമെന്‍റിൽ നിന്ന് തുടങ്ങിയ പ്രതിഷേധ മാ‍ർച്ചിനെ ആകാശവാണി ഭവന് സമീപത്ത് വച്ച് പൊലീസ് തടഞ്ഞു. ഏറെ നേരം സ്ഥലത്ത് എംപിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് രാഹുലിന്‍റെ നേതൃത്വത്തിൽ പ്രിയങ്ക അടക്കമുള്ള നേതാക്കൾ ബാരിക്കേഡിന് മുകളിൽ കയറി. രാഹുലും പ്രിയങ്കയും ദേശീയ പതാക വീശി പ്രതിഷേധക്കാരെ ആവേശം കൊള്ളിച്ചു.

310
Image Credit : Asianet News

പൊലീസ് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചപ്പോൾ രാഹുൽ അടക്കമുള്ള സംഘം ആകാശവാണി കവാടത്തിൽ നിലയുറപ്പിക്കുകയായിരുന്നു. ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ പ്രഖ്യാപനം.

410
Image Credit : Asianet News

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങിയ പ്രക്ഷോഭം അഞ്ചാം നാളിലേക്ക് കടക്കുമ്പോൾ കൂടുതൽ ശക്തമാകുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്നലെ വരെ വിവിധ വിദ്യാർഥി - യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിൽ ഇന്ന് മുതൽ കോൺഗ്രസും ഇന്ത്യ സഖ്യവും സമരനേതൃത്വം ഏറ്റെടുക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

510
Image Credit : Asianet News

ഇതിനിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് ഇതുവരെ 6 കേസുകൾ രജിസ്റ്റർ ചെയ്യുകയും 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തിലടക്കം പോലീസ് കേസെടുത്തു.

610
Image Credit : Asianet News

വനിതാ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തെന്നും ലൈം​ഗികമായി ഉപദ്രവിച്ചെന്നും ആരോപണം നേരിടുന്ന എസിപി വിവേക് ഭഗത്തിനെതിരെയുള്ള ദൃശ്യങ്ങൾ വ്യാജമാണെന്ന നിലപാടിൽ ദില്ലി പോലീസ് ഉറച്ചുനിൽക്കുകയണ്. എസിപിയെ മോശക്കാരനാക്കി ചിത്രീകരിക്കുന്ന രീതിയിൽ എഐ ഉപയോഗിച്ച് വ്യാജ പോസ്റ്റർ നിർമ്മിച്ച് പ്രചരിപ്പിച്ചെന്ന് ആരോപിച്ച് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

710
Image Credit : Asianet News

പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയെന്നും പോലീസിനെതിരായ വ്യാജ പ്രചാരണത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടെന്നും ദില്ലി പോലീസ് അവകാശപ്പെട്ടു.

810
Image Credit : Asianet News

എസിപി വിവേക് ഭഗത്തിനെതിരെയുള്ള പരാതി വ്യാജമെന്ന് പറയുമ്പോഴും ആരോപണം നേരിടുന്ന എസിപി വിവേക് ഭ​ഗത്തിനെ അഡീഷണൽ ഡിസിപിയാക്കിയുള്ള പ്രൊമോഷൻ ഉത്തരവ്, ദില്ലി പോലീസ് മരവിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

910
Image Credit : Asianet News

സമരത്തിനിടെ മാധ്യമപ്രവർത്തകർക്കായി പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. മാധ്യമ പ്രവർത്തകർ ഐഡി കാർഡ് കാണുന്ന തരത്തിൽ ധരിക്കണമെന്ന് പോലീസ്. എന്നാൽ, പോലീസ് ഉദ്യോഗസ്ഥർ ആദ്യം നെയിം പ്ലേറ്റ് ധരിച്ച് ഡ്യൂട്ടി ചെയ്യട്ടെയെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ പോലീസിനെതിരെ ശക്തമായ വിമർശനവും ഉയർന്നു.

1010
Image Credit : Asianet News

ഇതിനിടെ കേരളത്തിൽ, പതിബെൽ കമ്പനിയുടെ പ്രോജക്ട് ഡയറക്ടർ ലീ സീ ബിൻ ജീവനൊടുക്കുന്നതിലേക്ക് നയിച്ച അഴിമതി കേസിൽ പുനരന്വേഷണ സാധ്യതകൾ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫയൽ വിജിലൻസ് ഡയറക്ടർ‍ക്ക് കൈമാറി. 20 വർഷം മുമ്പുള്ള ഈ കേസിൽ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേജ് കുമാർ, അന്ന് അഴിമതി കാണിച്ചെന്ന് പരാതി ഉയർന്നിരുന്നു.

About the Author

WD
Web Desk
മാസിക
ഏഷ്യാനെറ്റ് ന്യൂസ്
ഗ്യാനേഷ് കുമാർ
സിജെപി പ്രതിഷേധം ജന്തർ മന്തറിൽ
 
32nd T20 • WBBLT20
abandoned
MS-WMS-W
159/7
MR-WMR-W
28/0
Match abandoned
Schedule ›
31st T20 • WBBLT20
Result
BH-WBH-W
142/9
AS-WAS-W
179/4
Adelaide Strikers Women beat Brisbane Heat Women by 37 runs
Schedule ›
30th T20 • WBBLT20
Result
SS-WSS-W
123/6
PS-WPS-W
142/7
Sydney Sixers Women beat Perth Scorchers Women by 4 wickets (D/L) method
Schedule ›
29th T20 • WBBLT20
Result
HH-WHH-W
151/2
ST-WST-W
150/5
Hobart Hurricanes Women beat Sydney Thunder Women by 8 wickets
Schedule ›
28th T20 • WBBLT20
Result
AS-WAS-W
168/5
MR-WMR-W
165/4
Adelaide Strikers Women beat Melbourne Renegades Women by 5 wickets
Schedule ›
27th T20 • WBBLT20
Result
BH-WBH-W
225/3
ST-WST-W
226/4
Sydney Thunder Women beat Brisbane Heat Women by 6 wickets
Schedule ›
26th T20 • WBBLT20
Result
HH-WHH-W
120
PS-WPS-W
148
Perth Scorchers Women beat Hobart Hurricanes Women by 28 runs
Schedule ›
1st TEST • NZ vs IND 2026
Result
NZNZ
368 & 239/5
INDIND
720/9
Match drawn
Schedule ›
33rd T20 • WBBLT20
MR-WMR-W
Wed, 25 Nov, 2026
BH-WBH-W
01:40 pm
Match yet to begin.
Schedule ›
34th T20 • WBBLT20
ST-WST-W
Thu, 26 Nov, 2026
AS-WAS-W
10:10 am
Match yet to begin.
Schedule ›
35th T20 • WBBLT20
SS-WSS-W
Thu, 26 Nov, 2026
MS-WMS-W
01:40 pm
Match yet to begin.
Schedule ›
2nd TEST • NZ vs IND 2026
NZNZ
Fri, 27 Nov, 2026
INDIND
03:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
ആഞ്ഞടിച്ച തിരമാലകൾ കടലിലേക്ക് വലിച്ചിഴച്ചിട്ടും മകളുടെ കൈവിടാതെ അമ്മ! ദിഘാ ബീച്ചിൽ ജീവൻമരണ പോരാട്ടം, വീഡിയോ വൈറൽ
Recommended image2
സ്വർണവിപണിയിലെ കൂട്ടത്തർച്ചയിൽ നിന്നും 'ബ്ലാക്ക് ഫ്രൈഡേ' ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷമായി മാറിയ കഥ
Recommended image3
180 ഡിഗ്രി കറങ്ങി തൂക്കുപാലം, താഴെ 45 മീറ്റർ താഴ്ചയിൽ കൊക്ക! ശക്തമായ കാറ്റിൽ ആടിയുലഞ്ഞ തൂക്കുപാലത്തിൽ കുടുങ്ങി ജർമൻ വിനോദസഞ്ചാരി, വീഡിയോ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved