മ്യാൻമറിൽ സ്ഥിതി രൂക്ഷം: പിതാവിന്റെ മുന്നിൽവച്ച് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് ഏഴുവയസുകാരി

First Published Mar 25, 2021, 12:04 PM IST

മ്യാൻമറിലെ സ്ഥിതി ഓരോ ദിവസവും വഷളാവുകയാണ്. അട്ടിമറിയിലൂടെ ഭരണം നേടിയ സൈന്യവും ജനങ്ങളും തമ്മില്‍ യുദ്ധം മുറുകുന്നു. നിരവധി പേര്‍ക്കാണ് സമരത്തിനിടെ ജീവന്‍ തന്നെ നഷ്ടമായിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഒരു ഏഴ് വയസുകാരിയുടെ ജീവനാണ് പൊലിഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ നടന്ന പോരാട്ടങ്ങള്‍ എടുത്തു നോക്കിയാല്‍ ജീവന്‍ നഷ്ടപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ ഏഴുവയസുകാരി എന്നാണ് കരുതുന്നത്. ഖിന്‍ മയോ ചിറ്റ് എന്ന കുട്ടിയാണ് കഴിഞ്ഞദിവസം സുരക്ഷാസേനയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.