ശബരിമലയിൽ ഭക്തിയുടെ വേലിയേറ്റം; മണ്ഡലകാല ചിത്രങ്ങൾ കാണാം
ശബരിമലയിൽ മണ്ഡലകാല തീര്‍ത്ഥാടനം പുരോഗമിക്കുകയാണ്. വലിയ ഭക്തജനത്തിരക്കാണ് ശബരിമലയിൽ ഇത്തവണയും അനുഭവപ്പെടുന്നത്.

മണ്ഡലകാലം 23 ദിവസം പിന്നിടുമ്പോൾ ശബരിമലയിലെത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 17 ലക്ഷം കടന്നിരിക്കുയാണ്.
ഇത്തവണ പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേയ്ക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിൽ വലിയ വര്‍ധനയുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സീസണിൽ പ്രതിദിനം ശരാശരി 2,000 പേരാണ് ഈ പാത വഴി എത്തുന്നത്.
ദിവസവും 70,000 പേര്‍ക്കാണ് വെര്‍ച്വൽ ക്യൂ ബുക്കിംഗ് അനുവദിച്ചിട്ടുള്ളത്. നിലവിൽ ജനുവരി 10 വരെയുള്ള വെര്‍ച്വൽ ക്യൂ ബുക്കിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു.
വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. സന്നിധാനത്ത് കൊച്ചുകുട്ടികൾ, മുതിര്‍ന്നവര്‍, മാളികപ്പുറങ്ങൾ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്.
നവംബർ 16ന് വൈകുന്നേരമാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നത്. ഡിസംബർ 27നാണ് മണ്ഡല പൂജ. മണ്ഡല പൂജയ്ക്ക് ശേഷം നട അടയ്ക്കും.
മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട പിന്നീട് ഡിസംബർ 30ന് തുറക്കും. 2026 ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 20ന് രാവിലെ പന്തളം കൊട്ടാരം രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം നട അടയ്ക്കും.
തെരഞ്ഞെടുപ്പിന് ശേഷം ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

