രണ്ട് ദിവസംകൊണ്ട് 920 രൂപ ഉയർന്നു. ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവില.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില‌ കുപതിച്ചുയർന്നു. റെക്കോർഡ് വിലയ്ക്കരികിലാണ് ഇന്ന് സ്വർണവിലയുള്ളത്. പവന് ഇന്ന് 840 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 74280 രൂപയാണ്.

Add Asianetnews as a Preferred SourcegooglePreferred

അന്താരാഷ്ട്ര സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പുണ്ടായതോടെയാണ് സംസ്ഥാനത്ത് സ്വർണവില ഉയർന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 3400 ഡോളർ കടന്നു. സംസ്ഥാനത്ത് ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. 80 രൂപയാണ് ഇന്നലെ സ്വർണത്തിന് വർദ്ധിച്ചത്. രണ്ട് ദിവസംകൊണ്ട് 920 രൂപ ഉയർന്നു. ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവില.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 9285 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7615 രൂപയാണ്. വെള്ളിയുടെ വിലയിലും ഇന്ന മാറ്റമില്ല. റെക്കോർഡ് വിലയ്ക്കരികിലാണ് വെള്ളിവില. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയാണ്.

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജൂലൈ 1- ഒരു പവന് 840 രൂപ ഉയർന്നു. വിപണി വില 72.160

ജൂലൈ 2- ഒരു പവന് 360 രൂപ ഉയർന്നു. വിപണി വില 72.520

ജൂലൈ 3- ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 72,840

ജൂലൈ 4- ഒരു പവന് 440 രൂപ കുറഞ്ഞു. വിപണി വില 72,400

ജൂലൈ 5- ഒരു പവന് 80 രൂപ ഉയർന്നു. വിപണി വില 72,480

ജൂലൈ 6-സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,480

ജൂലൈ 7- പവന് 400 രൂപ കുറഞ്ഞു. വിപണി വില 72,080

ജൂലൈ 8- പവന് 400 രൂപ ഉയർന്നു. വിപണി വില 72,480

ജൂലൈ 9- പവന് 480 രൂപ കുറഞ്ഞു. വിപണി വില 72,000

ജൂലൈ 10- പവന് 160 രൂപ ഉയർന്നു. വിപണി വില 72,160

ജൂലൈ 11- പവന് 440 രൂപ ഉയർന്നു. വിപണി വില 72,600

ജൂലൈ 12- പവന് 520 രൂപ ഉയർന്നു. വിപണി വില 73,120

ജൂലൈ 13- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73,120

ജൂലൈ 14- ഒരു പവന് 120 രൂപ ഉയർന്നു. വിപണി വില 73,240

ജൂലൈ 15- ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 73,160

ജൂലൈ 16- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 72,800

ജൂലൈ 17- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,800

ജൂലൈ 18- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,800

ജൂലൈ 18 (ഉച്ച)- ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 73,200

ജൂലൈ 19 ഒരു പവന് 160 രൂപ ഉയർന്നു. വിപണി വില 73,360

ജൂലൈ 20 സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73,360

ജൂലൈ 21 ഒരു പവന് 80 രൂപ ഉയർന്നു. വിപണി വില 73,440

ജൂലൈ 22 ഒരു പവന് 840 രൂപ ഉയർന്നു. വിപണി വില 74,280