2025 ഒക്ടോബർ 17 ന്റെ റെക്കോർഡാണ് ഇന്ന് മറികടന്നിരിക്കുന്നത്. ഒക്ടോബർ 17ന് പവന് 97360 രൂപയും ഗ്രാമിന് 2170 രൂപയുമായിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 4294 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 90. 35 ആണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ. രാവിലെ പവന് 1400 രൂപ വർദ്ധിച്ച് സ്വര്ണവില 97,000 രൂപ കടന്നിരുന്നു. ഉച്ചയോടെ വീണ്ടും 400 രൂപ ഉയർന്ന് വില സർവ്വകാല റെക്കോർഡ് മറികടന്നിരിക്കുകയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 97,680 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.
2025 ഒക്ടോബർ 17 ന്റെ റെക്കോർഡാണ് ഇന്ന് മറികടന്നിരിക്കുന്നത്. ഒക്ടോബർ 17ന് പവന് 97360 രൂപയും ഗ്രാമിന് 2170 രൂപയുമായിരുന്നു. ഇന്ന് ഗ്രാമിന് 12210 രൂപയും പവന് 97680 രൂപയുമാണ് വില. അന്താരാഷ്ട്ര സ്വർണ്ണവില 4294 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 90. 35 ആണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് പവന് 400 രൂപ വർദ്ധിച്ചിരുന്നു. ഇന്നും ഇന്നലയുമായി 2,200 രൂപയാണ് പവന് വർദ്ധിച്ചത്. ഈ വമ്പൻ വർദ്ധനവ് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വിവാഹ വിപണിയെ, രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ സ്വര്ണവില കൂടുന്നത് തിരിച്ചടിയാണ്.
ഇന്നത്തെ വില വിവരങ്ങൾ
ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 12210 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 10,040 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7820 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 5045 രൂപയാണ്. സ്വർണ്ണത്തേക്കാൾ വെള്ളി ആഭരണങ്ങൾക്ക് പ്രചാരമുള്ള പ്രദേശങ്ങളിൽ വെള്ളിയുടെ ഡിമാൻഡ് വൻതോതിൽ കൂടിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 201 രൂപയായി. 10 ഗ്രാം വെള്ളിയുടെ വില 2010 രൂപയായി.


