Asianet News MalayalamAsianet News Malayalam

കൊവിഡ് 19 ഭേദമായ മൂന്നില്‍ ഒരാള്‍ക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി പഠനം

പഠനത്തില്‍ പങ്കെടുത്ത 17 ശതമാനം രോഗികള്‍ക്കും ഉത്കണ്ഠ രോഗങ്ങളും 14 ശതമാനം പേര്‍ക്ക് മൂഡ് ഡിസോര്‍ഡറും ഏഴു ശതമാനം പേരില്‍ സബ്സ്റ്റാന്‍സ് മിസ് യൂസ് ഡിസോര്‍ഡറുകളും (substance misuse disorders) അഞ്ച് ശതമാനം പേരില്‍ ഇന്‍സൊമ്‌നിയയും ഉണ്ടെന്ന് കണ്ടെത്താനായി.
 

1 in 3 Covid patients who recovered have neurological mental health disorders Study in Lancet
Author
United Kingdom, First Published Apr 8, 2021, 11:02 PM IST

കൊവിഡ് 19 ഭേദമായവരിൽ മൂന്നില്‍ ഒരാള്‍ക്ക് മാനസിക പ്രശ്‌നങ്ങളും ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളും ഉണ്ടാകുന്നതായി പഠനം. 2,30,000 രോഗികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ദി ലാൻസെറ്റ് സൈക്കിയാട്രി പ്രസിദ്ധീകരിച്ചതും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയതുമായ പഠനത്തിൽ സാർസ് കോവ് 2 വൈറസ് നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ വൈകല്യങ്ങൾക്ക് കാരണമാകുമെന്ന് ​ഗവേഷകർ വ്യക്തമാക്കി.

പഠനത്തില്‍ പങ്കെടുത്ത 17 ശതമാനം രോഗികള്‍ക്കും ഉത്കണ്ഠ രോഗങ്ങളും 14 ശതമാനം പേര്‍ക്ക് മൂഡ് ഡിസോര്‍ഡറും ഏഴു ശതമാനം പേരില്‍ സബ്സ്റ്റാന്‍സ് മിസ് യൂസ് ഡിസോര്‍ഡറുകളും (substance misuse disorders) അഞ്ച് ശതമാനം പേരില്‍ ഇന്‍സൊമ്‌നിയയും ഉണ്ടെന്ന് കണ്ടെത്താനായി.

കോവിഡ് 19 ബാധിച്ചവരില്‍ 34 ശതമാനം പേര്‍ക്ക് അണുബാധയുണ്ടായി ആറുമാസത്തിനകം നാഡീസംബന്ധമായ തകരാറുകളോ മാനസിക സംബന്ധമായ തകരാറുകളോ ഉണ്ടായിട്ടുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

 13 ശതമാനം പേര്‍ക്കും നാഡീസംബന്ധമായ തകരാറുകളോ മാനസിക സംബന്ധമായ തകരാറുകളോ കണ്ടെത്തുന്നത് ആദ്യമായിട്ടായിരുന്നുവെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ​ഗവേഷകൻ പോള്‍ ഹാരിസന്‍ പറഞ്ഞു.

കൊവിഡ് രോഗികളിൽ നിന്നുള്ള യഥാർത്ഥ വിവരങ്ങളാണിത്. കൊവിഡ് -19 ന് ശേഷം മാനസികരോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു., കൂടാതെ നാഡീവ്യവസ്ഥയെ (സ്ട്രോക്ക്, ഡിമെൻഷ്യ പോലുള്ളവ) ബാധിക്കുന്ന ഗുരുതരമായ വൈകല്യങ്ങളും സംഭവിക്കുന്നുവെന്ന് പഠനത്തിൽ കണ്ടെത്താനായെന്ന് പോൾ പറഞ്ഞു. 

കേന്ദ്രസർക്കാരിന്‍റെ 'വാക്‌സിന്‍ മൈത്രി' വിവാദത്തിലോ?; രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്ന് മന്ത്രി
 

Follow Us:
Download App:
  • android
  • ios