Asianet News MalayalamAsianet News Malayalam

നട്ടെല്ല് 95 ഡിഗ്രി വരെ വളഞ്ഞു; പന്ത്രണ്ടുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ

രാജസ്ഥാനിലെ ജോദ്പൂര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. വിവിധ ആശുപത്രികളില്‍ ചികിത്സ തേടി പോയതിന് ശേഷമാണ് അഹമ്മദാബദില്‍ എത്തിയത്. 

12 year old girl s curved spin rare surgery
Author
Thiruvananthapuram, First Published Aug 13, 2020, 12:59 PM IST

രാജസ്ഥാന്‍ സ്വദേശിനിയായ പന്ത്രണ്ടുകാരിയുടെ നട്ടെല്ലിന്റെ വളവ് അപൂര്‍വ ശസ്ത്രക്രിയയിലൂടെ നേരെയാക്കി. നട്ടെല്ല് വളഞ്ഞതിനെ തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്ന പെണ്‍കുട്ടിക്കാണ് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിക്ക് ഉടനെ തന്നെ നടക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. 

പെണ്‍കുട്ടിക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ മുതല്‍ നട്ടെല്ലിന് പ്രശ്നം ഉണ്ടായിരുന്നു. അസ്ഥികളുടെ അമിതമായ വളര്‍ച്ചയായിരുന്നു പ്രശ്നം. ഇത് ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു. എന്നാല്‍ വേദന മാറി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന പെണ്‍കുട്ടിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നട്ടെല്ല് വളയുന്ന സ്ഥിതി ആരംഭിച്ചിരുന്നു. ഏഴുവര്‍ഷം കൊണ്ട് നട്ടെല്ല് 95 ഡിഗ്രി വരെ വളഞ്ഞ സ്ഥിതിയായി.  

കഴിഞ്ഞ ആറുമാസമായി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. വിവിധ ആശുപത്രികളില്‍ ചികിത്സ തേടി പോയതിന് ശേഷമാണ് അഹമ്മദാബാദില്‍ എത്തിയത്. രാജസ്ഥാനിലെ ജോദ്പൂര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി.

Also Read: വയറുവേദനയുമായി ആശുപത്രിയിലെത്തി; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 24 കിലോ ഭാരമുള്ള മുഴ!

Follow Us:
Download App:
  • android
  • ios