രാജ്യത്ത് കൊവിഡ് 19നെതിരായ വാക്‌സിന്‍ നിര്‍മ്മാണത്തിന്‍റെ പുരോഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മുപ്പതോളം വാക്‌സിനുകള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. ഇവയില്‍ ചിലത് പരീക്ഷണ ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടെന്നും ഗവേഷകര്‍ മോദിയെ അറിയിച്ചു. 

വാക്‌സിന്‍ നിര്‍മ്മാണ ചുമതലയുള്ള 'ടാസ്‌ക് ഫോഴ്‌സു'മായി മോദി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

Also Read: കൊറോണവൈറസിന് വാക്‌സിന്‍ കണ്ടെത്തല്‍ അസാധ്യമോ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍...

നിലവിലുള്ള മരുന്നുകള്‍ കൊവിഡ് ചികിത്സയ്ക്ക് വേണ്ടി പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട്. അത്തരത്തിലുള്ള നാല് മരുന്നുകളില്‍ ഇപ്പോള്‍ പഠനം നടത്തികൊണ്ടിരിക്കുന്നു എന്നും ഗവേഷകര്‍ വ്യക്തമാക്കി.  പ്രാരംഭഘട്ടത്തില്‍ തന്നെ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാതാക്കളുള്ള ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ക്ക് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് ശക്തി പകരാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Also Read: കൊവിഡ് 19ന് വാക്‌സിന്‍ കണ്ടുപിടിച്ചെന്ന് അവകാശവാദവുമായി ഇറ്റലി