Asianet News MalayalamAsianet News Malayalam

ശരീരഭാരം കുറയാത്തതിന്റെ 4 കാരണങ്ങൾ

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടും കുറയാത്തതിന്റെ പ്രധാന കാരണങ്ങള്‍ പലര്‍ക്കും അറിയില്ല. പ്രധാനമായി നാല് കാരണങ്ങൾ കൊണ്ടാണ് ശരീരഭാരം കുറയാത്തത്. എന്തൊക്കെയാണ് ആ നാല് കാരണങ്ങളെന്ന് അറിയേണ്ടേ... ‌‌

4 reasons why you can't lose weight
Author
Trivandrum, First Published Jul 9, 2019, 10:36 AM IST

ക്യത്യമായി ഡയറ്റും വ്യായാമവും ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. ഡയറ്റും വ്യായാമവും അല്ലാതെ മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ മാത്രമേ ശരീരഭാരം കുറയുകയുള്ളൂവെന്നാണ് വിദ​ഗ്ധർ പറയുന്നത്. ശരീരഭാരം കുറയാത്തതിന് എന്തൊക്കെയാണ് മറ്റ് ചില കാരണങ്ങളെന്ന് അറിയേണ്ടേ...

ഉറക്കക്കുറവ്..

ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് ഉറക്കക്കുറവ്. ഉറക്കക്കുറവ് ശരീരഭാരം കൂടുന്നതിന് കാരണമാകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. രാത്രിയിൽ നല്ല ഉറങ്ങിയാൽ ശരീരത്തിലെ പകുതിയിലധികം കൊഴുപ്പും ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. ആരോഗ്യത്തിന് മാത്രമല്ല, ദിവസം മുഴുവന്‍ നല്ലപോലെ ജോലി ചെയ്യാനും മനസ്സമാധാനത്തിനും സന്തോഷത്തിനും നല്ല ഉറക്കം പ്രധാനമാണ്.

സമ്മർദ്ദം...

എല്ലാ കാര്യത്തിനും ടെൻഷനടിക്കുന്നവരാണ് അധികവും. സമ്മർദ്ദം പൊണ്ണത്തടി, ഹൃദയസംബന്ധമായ അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകാം. സമ്മർദ്ദം ഉണ്ടാകുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ചിലർക്കുണ്ട്. ഭക്ഷണം വലിച്ചുവാരി കഴിക്കുന്നത് പൊണ്ണത്തടി മാത്രമല്ല മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. 

ഹോർമോൺ പ്രശ്നങ്ങൾ...

നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ ഹോര്‍മോണിന്റെ പങ്കു വളരെ വലുതാണ്‌. ശരീരത്തിലെ വിവിധ ഗ്രന്ഥികളിലാണ് ഇവ ഉത്പാദിപ്പിക്കുന്നത്. പ്രായമാകുന്തോറും ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദനം കുറയും. പിസിഒഡി സ്ത്രീകളിൽ ശരീരഭാരം വർധിപ്പിക്കാം. 

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്...

 പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തെറ്റായ പ്രവണതയാണ് .പ്രാതൽ ഒഴിവാക്കുന്നത് വഴി കലോറി കുറയുന്നില്ല , പകരം പിന്നീട് നിങ്ങൾ കൂടുതൽ ഭക്ഷണം കഴിക്കാൻ കാരണമാകുന്നു. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കൂടുന്നതിന് കാരണമാകും.

Follow Us:
Download App:
  • android
  • ios