ഡയബറ്റീസ് യുകെ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പ്രായം കുറഞ്ഞ സ്ത്രീകളിൽ ടൈപ്പ്-2 പ്രമേഹ രോഗനിർണയത്തിൽ കുത്തനെയുള്ള വർദ്ധനവ് വ്യക്തമാക്കുന്നു.
യുവതികളിൽ ടൈപ്പ്-2 പ്രമേഹം പഴയ തലമുറകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ വർദ്ധിച്ചുവരുന്നതായി പഠനം. കൂടാതെ, ചെറുപ്പക്കാർക്ക് ടൈപ്പ്-2 പ്രമേഹം വരുമ്പോൾ, ഈ അവസ്ഥ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് വേഗത്തിൽ നയിക്കുകയും ചെയ്യും.
ഡയബറ്റീസ് യുകെ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പ്രായം കുറഞ്ഞ സ്ത്രീകളിൽ ടൈപ്പ്-2 പ്രമേഹ രോഗനിർണയത്തിൽ കുത്തനെയുള്ള വർദ്ധനവ് വ്യക്തമാക്കുന്നു. അതിനാൽ അപകടസാധ്യത തിരിച്ചറിയുകയും ഈ അവസ്ഥ വികസിക്കുന്നത് തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
2017 നും 2024 നും ഇടയിൽ, ടൈപ്പ്-2 പ്രമേഹം കണ്ടെത്തിയ 40 വയസ്സിന് താഴെയുള്ള യുവതികളുടെ എണ്ണം 47% വർദ്ധിച്ചതായി ഡാറ്റ വെളിപ്പെടുത്തി. താരതമ്യപ്പെടുത്തുമ്പോൾ, 40-79 വയസ്സ് പ്രായമുള്ള സ്ത്രീകളിൽ രോഗനിർണയം 22% വർദ്ധിച്ചു. ഇതേ കാലയളവിൽ, 40 വയസ്സിന് താഴെയുള്ള പുരുഷന്മാരിൽ ടൈപ്പ്-2 പ്രമേഹ രോഗനിർണയം 34% വർദ്ധിച്ചുതായി കണ്ടെത്തി.
ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന കാരണമായി ജെസ്റ്റേഷണൽ ഡയബറ്റിസ് മെലിറ്റസ് (GDM) തിരിച്ചറിഞ്ഞിട്ടുണ്ട്. ഗർഭകാലത്ത് സംഭവിക്കുന്ന ഒരു താൽക്കാലിക അവസ്ഥയാണ് ജെസ്റ്റേഷണൽ ഡയബറ്റിസ്. പ്രസവശേഷം ഇത് സാധാരണയായി മാറുമെങ്കിലും ഇത് ഒരു സ്ത്രീയിൽ പിന്നീടുള്ള ജീവിതത്തിൽ സ്ഥിരമായ ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നതായി ഗവേഷകർ പറയുന്നു.
ജിഡിഎം ബാധിച്ച് 5 വർഷത്തിനുള്ളിൽ 11% സ്ത്രീകൾക്ക് പ്രീ ഡയബറ്റിസ് (സാധാരണയിൽ നിന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണ്) ഉണ്ടാകുന്നു. ജിഡിഎം വന്നു 10 വർഷത്തിനുള്ളിൽ 15% സ്ത്രീകളിൽ പൂർണ്ണ ടൈപ്പ്-2 പ്രമേഹം ഉണ്ടാകുന്നു.
ടൈപ്പ്-2 പ്രമേഹം പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന് വിദഗ്ധർ കരുതിയിരുന്നതായി ഡാറ്റ വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, 40 വയസ്സിന് താഴെയുള്ളവരിൽ ഇത് വികസിക്കുമ്പോൾ, രോഗം മറ്റ് രോഗങ്ങൾക്ക് കാരണമാവുകയും. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെ വേഗത്തിലും നേരത്തെയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതായി വിദഗ്ധർ പറയുന്നു.


