ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോ​ഗ. പ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒന്നാണ് യോ​ഗ. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താൻ സാധിക്കുന്നു.

യോ​ഗ ചെയ്യുന്നതിലൂടെ ഹൃദ്രോ​ഗം, ഉദര സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി എന്നിവ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. യോ​ഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഒന്ന്...

എപ്പോഴും വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം യോഗ ചെയ്യേണ്ടത്.

രണ്ട്...

പ്രഭാതകർമ്മങ്ങളെല്ലാം കഴിഞ്ഞ് കുളിച്ചു ശരീരശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം യോഗ തുടങ്ങുവാൻ.

മൂന്ന്...

രാവിലെ നാല് മണി മുതൽ ഏഴ് മണി വരെയും വെെകിട്ട് നാലര മുതൽ ഏഴുമണി വരെയും യോ​ഗ ചെയ്യാവുന്നതാണ്. യോഗ ചെയ്യുന്ന അവസരത്തിൽ എയർ കണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നതു ശരിയല്ല.

നാല്...

സംസാരിച്ചുകൊണ്ടോ മറ്റു കർമങ്ങളിലേർപ്പെട്ടുകൊണ്ടോ യോഗ ഒരിക്കലും ചെയ്യരുത്.

അഞ്ച്...

യോഗ ചെയ്യുമ്പോൾ കിതപ്പു തോന്നിയാൽ വിശ്രമത്തിന് ശേഷമേ അടുത്ത യോഗയിലേക്കു കടക്കാവൂ.യോഗ ചെയ്യുന്ന അവസരത്തിൽ തറയിൽ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ തുടങ്ങാവൂ. യോഗ ചെയ്യുന്ന ആൾ മദ്യപാനം, പുകവലി മുതലായവ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അന്താരാഷ്ട്രാ യോഗാദിനം ചിത്രങ്ങള്‍ കാണാം : കൊടുംമഞ്ഞില്‍, മണലാരണ്യത്തില്‍, സമുദ്രത്തില്‍ കാണാം സൈനിക യോഗ

അന്താരാഷ്ട്രാ യോഗാദിനം ചിത്രങ്ങള്‍ കാണാം : അന്താരാഷ്ട്രാ യോഗാദിനം; യോഗ ശരീര സൗന്ദര്യത്തിന്

അന്താരാഷ്ട്രാ യോഗാദിനം ചിത്രങ്ങള്‍ കാണാം : സൗന്ദര്യം നിലനിര്‍ത്താന്‍ മുടങ്ങാതെ യോഗ ചെയ്ത് താരങ്ങള്‍...