Asianet News MalayalamAsianet News Malayalam

ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം ഈസിയായി കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ദിവസവും കുറഞ്ഞത് നാല് ലിറ്റർ വെള്ളമെങ്കിലും കുടിക്കണമെന്ന്  ന്യൂട്രീഷനിസ്റ്റ് സന്ധ്യാ ഗഗ്നാനി പറയുന്നു.

5 tips to lose weight quickly without dieting
Author
Trivandrum, First Published Jul 8, 2019, 2:20 PM IST

തടി കൂട്ടാൻ എളുപ്പമാണ് എന്നാൽ കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. തടി കുറയ്ക്കാൻ നിരവധി ഡയറ്റ് പ്ലാനുകളാണ് ഇന്നുള്ളത്. കീറ്റോ ‍ഡയറ്റ്, സീറോ ഡയറ്റ്, ഹെെ പ്രോട്ടീൻ ഡയറ്റ്, എൽസിഎച്ച്എഫ് ഡയറ്റ് ഇങ്ങനെ നിരവധി ഡയറ്റ് പ്ലാനുകളുണ്ട്. ക്യത്യമായി ഡയറ്റ് ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. 

രണ്ട് ദിവസം ഡയറ്റ് ചെയ്ത ശേഷം മൂന്നാമത്തെ ദിവസം വലിച്ച് വാരി ആഹാരം കഴിക്കുന്ന ശീലം ചിലർക്കുണ്ട്. അത് ശരീരഭാരം കൂട്ടുകയേയുള്ളൂവെന്നത് പലർക്കും അറിയില്ല. ഡയറ്റ് ചെയ്യാതെ എങ്ങനെ ശരീരഭാരം കുറയ്ക്കാമെന്നതിനെ പറ്റി സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റായ സന്ധ്യാ ഗഗ്നാനി പറയുന്നു.. 

വെള്ളം ധാരാളം കുടിക്കുക...

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ദിവസവും കുറഞ്ഞത് നാല് ലിറ്റർ വെള്ളമെങ്കിലും കുടിക്കണമെന്ന്  ന്യൂട്രീഷനിസ്റ്റ് സന്ധ്യാ പറയുന്നു. വെള്ളം കുടിച്ചാൽ ശരീരഭാരം കുറയുക മാത്രമല്ല മെറ്റബോളിസം വർധിപ്പിക്കാനും സ​ഹായിക്കും. വെള്ളം ധാരാളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കും.

5 tips to lose weight quickly without dieting

മധുരം ഒഴിവാക്കാം...

ഇത്രയും നാൾ മധുരം ചേർത്തല്ലേ നിങ്ങൾ ചായ കുടിച്ചിരുന്നത്. ശരീരഭാരം കുറയ്ക്കാൻ‌ ആ​ഗ്രഹിക്കുന്നുവെങ്കിൽ മധുരം നിർബന്ധമായും ഒഴിവാക്കുക. ചായയിൽ മധുരം ചേർക്കുന്നതും മധുര പലഹാരങ്ങൾ കഴിക്കുന്നതുമെല്ലാം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. മധുരം കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുകയും ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് ന്യൂട്രീഷനിസ്റ്റായ സന്ധ്യാ ഗഗ്നാനി പറയുന്നു.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക...

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഡാൽ, മുട്ട, പനീർ, സോയ പോലുള്ള ഭക്ഷണങ്ങൾ പ്രോട്ടീൻ സമ്പുഷ്ടമാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. 

5 tips to lose weight quickly without dieting

രാവിലെയും വെെകിട്ടും നടത്തം ശീലമാക്കൂ...

ദിവസവും 45 മിനിറ്റ് നടക്കാൻ നിങ്ങൾ സമയം മാറ്റിവയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. രാത്രി എന്ത് കഴിച്ചാലും അതിന് ശേഷം അൽപമൊന്ന് നടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രാവിലെയും വെെകിട്ടും നടക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാതെ നോക്കാമെന്നും യൂണിവേഴ്സിറ്റി ഓഫ് ഒടാഗോയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. അൽപമൊന്ന് നടന്ന ശേഷം ഉറങ്ങാൻ പോവുന്നത് ദഹനത്തിനും ​ഗുണം ചെയ്യും. പെട്ടെന്ന് ഉറക്കം വരാനും സഹായിക്കും.

സോഫ്റ്റ് ഡ്രിങ്ക്സ് ഒഴിവാക്കൂ...

പുറത്ത് പോയാൽ കോള, വ്യത്യസ്ത നിറങ്ങളിലുള്ള പാനീയങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ളവ പതിവായി കഴിക്കുന്നത് പൊണ്ണത്തടിയ്ക്ക് കാരണമായേക്കാമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. സോഫ്റ്റ് ഡ്രിങ്ക്സുകളുടെ പ്രധാന ചേരുവ അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഷുഗറി ഡ്രിങ്ക് എന്നും ഇതറിയപ്പെടുന്നു. ഇതു വിവിധ തരത്തിലുണ്ട്. ചില ഡ്രിങ്ക്സിൽ പഞ്ചസാര ചേർക്കുന്നു. ‌ഡയറ്റ് സോഡാ, സിറോ കാലറി ഡ്രിങ്ക്സ് തുടങ്ങിയവയിൽ കൃത്രിമ മധുരങ്ങൾ അഥവാ ആർട്ടിഫിഷ്യൽ സ്വീറ്റ്നേഴ്സ് ആണു ചേർക്കുന്നത്..

5 tips to lose weight quickly without dieting
 

Follow Us:
Download App:
  • android
  • ios