Asianet News MalayalamAsianet News Malayalam

കൊളസ്ട്രോൾ കുറയ്ക്കണോ? എങ്കിൽ ഈ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തി കൊള്ളൂ

മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക് എന്നിവയാൽ സമ്പന്നമായ എള്ള് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. 
 

add this food in your diet plan for lower bad cholesterol
Author
First Published Dec 12, 2023, 3:42 PM IST

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് എള്ള്. അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് എള്ള്. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ എള്ളിൽ അടങ്ങിയിരിക്കുന്നു. മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക് എന്നിവയാൽ സമ്പന്നമായ എള്ള് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. 

'ഭക്ഷണത്തിൽ എള്ള് ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ക്ഷേമത്തിനും എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും ഊർജ്ജം നൽകുന്നതിനും സഹായിക്കും...' - ഡയറ്റീഷ്യൻ വിധി ചൗള പറയുന്നു.

എള്ളിൽ സെസാമിൻ, സെസാമോലിൻ എന്നീ രണ്ട് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അവ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുകയും ഉയർന്ന രക്തസമ്മർദ്ദം തടയുന്നതിനും സഹായകമാണ്. എള്ള് ചർമ്മസംരക്ഷണത്തിനും ഏറെ നല്ലതാണ്. ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമായ എള്ള് ചർമ്മത്തിലെ അണുബാധ തടയാൻ സഹായിക്കുന്നു. വായുടെ ആരോഗ്യം വർദ്ധിപ്പിക്കാനും എള്ള് സഹായിക്കുന്നു.

എള്ളെണ്ണയിൽ ട്രൈഗ്ലിസറൈഡ് രൂപത്തിൽ ധാരാളം ലിനോലിയേറ്റ് അടങ്ങിയിട്ടുണ്ട്. ഇത്  മെലനോമയുടെ വളർച്ച തടയുന്നതിന് ഫലപ്രദമാണ്. എള്ളിൽ ട്രിപ്റ്റോഫാൻ, പോളിഫെനോൾ എന്നി അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.  ഈ സംയുക്തങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിന് സഹായകമാണ്. സലാഡുകൾ, സ്മൂത്തികൾ, സാൻഡ്‌വിച്ചുകൾ എന്നിവയ്‌ക്ക് മുകളിൽ എള്ള് ചേർക്കാം.

എള്ളിൽ കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കുറഞ്ഞ രക്തസമ്മർദ്ദം ഹൃദയ സംബന്ധമായ അസുഖങ്ങൾ പോലുള്ള ചില വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും. 

 

add this food in your diet plan for lower bad cholesterol

 

എള്ള് മാംഗനീസ്, കാൽസ്യം എന്നിവയുടെ മികച്ച ഉറവിടമാണ്. ഇവ രണ്ടും എല്ലുകളെ ആരോഗ്യകരവും ശക്തവുമാക്കാൻ സഹായിക്കുന്നു.പേശികളുടെ ചലനം, രക്തക്കുഴലുകളുടെ പ്രവർത്തനം എന്നിവയിലും കാൽസ്യം ഒരു പങ്കു വഹിക്കുന്നു. 

എള്ളിൽ അടങ്ങിയിരിക്കുന്ന ലിഗ്നാനുകൾ കരളിന്റെ ആരോ​ഗ്യത്തെ സംരക്ഷിക്കുന്നു. എള്ളിൽ ലിഗ്നാനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ആന്റിഓക്‌സിഡന്റ് പ്രവർത്തനത്തെ സുഗമമാക്കുകയും മറ്റ് ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്ന കൊഴുപ്പിൽ ലയിക്കുന്ന പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

കൊളസ്ട്രോൾ കുറയ്ക്കാൻ എള്ള്...

സ്ഥിരമായി എള്ള് കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. രണ്ട് മാസം 3.6 മില്ലിഗ്രാം എള്ള് കഴിച്ചപ്പോൾ എൽഡിഎൽ 16 ശതമാനവും മൊത്തം കൊളസ്ട്രോളിന്റെ അളവ് 8 ശതമാനവും കുറച്ചതായി ഒരു പഠനം കണ്ടെത്തി. 

എള്ളിൽ അടങ്ങിയിരിക്കുന്ന സെസാമിൻ ചെറുകുടലിൽ നിന്ന് കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് തടയാനും ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ടാക്കുന്നതിൽ ഉൾപ്പെടുന്ന എച്ച്എംജി കോഎ റിഡക്റ്റേസ് എന്ന എൻസൈമിന്റെ പ്രവർത്തനം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

എള്ളിൽ കാണപ്പെടുന്ന ആൽഫ-ലിനോലെയിക് ആസിഡ് ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. എള്ളിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ രക്തത്തിലെ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് തടയുന്നതിലൂടെ രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. 

Read more മലബന്ധം ഉണ്ടാക്കുന്ന ഏഴ് ഭക്ഷണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios