മുടികൊഴിച്ചിൽ അകറ്റാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോഗിക്കൂ
കറ്റാർവാഴ ചെടിയിലെ അലോനിൻ എന്ന രാസസംയുക്തം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണെന്ന് ഗവേഷകർ പറയുന്നു. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും പൊട്ടൽ കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നു. മുടികൊഴിച്ചിൽ കുറയ്ക്കാൻ കറ്റാർവാഴ ഈ രീതിയിൽ ഉപയോഗിക്കാം...

മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ അതിന് പരിഹാരമാണ് മുടികൊഴിച്ചിൽ. കറ്റാർവാഴയിൽ ധാരാളം സജീവ ചേരുവകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അത് മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കും. ഇതിൽ ഫാറ്റി ആസിഡുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട് കൂടാതെ വിറ്റാമിൻ എ, ബി 12, സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ്.
തലയോട്ടിയിൽ അമിതമായി എണ്ണ ഉൽപാദനം ഉള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന മികച്ച പരിഹാരമാർഗ്ഗങ്ങളിൽ ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും അമിതമായി മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും.
കറ്റാർവാഴ ചെടിയിലെ അലോനിൻ എന്ന രാസസംയുക്തം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണെന്ന് ഗവേഷകർ പറയുന്നു. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും പൊട്ടൽ കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നു. മുടികൊഴിച്ചിൽ കുറയ്ക്കാൻ കറ്റാർവാഴ ഈ രീതിയിൽ ഉപയോഗിക്കാം...
ഒന്ന്...
കറ്റാർവാഴ ജെൽ, മുട്ടയുടെ വെള്ള എന്നിവ നന്നായി യോജിപ്പിച്ചതിന് ശേഷം മുടിയിൽ തേച്ച് പിടിപ്പിക്കുക. ഈ ഹെയർ പാക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാൽ മുടികൊഴിച്ചിൽ ഒരു പരിധി വരെ തടയാൻ സാധിക്കും.
രണ്ട്...
കറ്റാർവാഴ ജെല്ലിലേയ്ക്ക് നെല്ലിക്ക പേസ്റ്റ് ചേർത്ത് യോജിപ്പിക്കുക. ഈ പാക്ക് മുടിയിൽ തേച്ച് പിടിപ്പിക്കുക. തലമുടി കൊഴിച്ചിൽ മാറുമെന്നു മാത്രമല്ല, നല്ല ആരോഗ്യമുള്ള മുടി ലഭിക്കാനും ഈ പാക്ക് സഹായിക്കും.
പ്രതിരോധശേഷി കൂട്ടും, ഹൃദ്രോഗ സാധ്യത കുറയ്ക്കും ; ദിവസവും കഴിക്കാം ഈ നട്സ്