Asianet News MalayalamAsianet News Malayalam

മുഖക്കുരുവും കറുത്ത പാടുകളും അകറ്റാം ; കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ

വേനല്‍ക്കാലത്ത് വെയിലേറ്റുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടിയാൽ മതിയാകും. സൂര്യതാപം, തിണർപ്പ്, എക്‌സിമ (വരട്ടുചൊറി) എന്നിവയ്ക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണ് കറ്റാർവാഴ. 
 

Aloe Vera Benefits for Face and Skin
Author
First Published Mar 22, 2024, 10:16 PM IST

ചൂടുകാലത്ത് പലരേയും അലട്ടുന്ന പ്രശ്നമാണ് മുഖത്തെ കരുവാളിപ്പ്. മുഖസൗന്ദര്യത്തിനായി വിവിധ ഫേസ് പാക്കുകളും ക്രീമുകളും ഉപയോ​ഗിക്കുന്നവരാണ് അധികം പേരും. ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന മികച്ച ചേരുവകയാണ് കറ്റാർവാഴ. 

മുഖത്തിന്റെ സ്വാഭാവികമായ ഈർപ്പവും പിഎച്ച് ലെവലും നിലനിർത്തുന്നതിന് സഹായിക്കുന്ന  സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. കറ്റാർവാഴ ജെൽ ഉപയോ​ഗിക്കുന്നത്  ചർമ്മത്തിന്റെ സ്വാഭാവികമായ ഈർപ്പം നിലനിർത്തുകയും ചർമ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

കറ്റാർവാഴ ചർമ്മത്തിന് തിളക്കം നൽകുന്ന വിവിധ സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്. ചർമ്മത്തിൻ്റെ നിറവ്യത്യാസത്തിന് കാരണമാകുന്ന സംയുക്തമായ മെലാനിൻ അധിക അളവിൽ ഉത്പാദിപ്പിക്കുന്നതിന് പല ഘടകങ്ങളും കാരണമാകുന്നു. കറ്റാർവാഴയിൽ അലോയിൻ അടങ്ങിയിട്ടുണ്ട്. 

മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാർവാഴയ്ക്ക് ഉണ്ട്. കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ബി, സി, കോളിൻ, ഫോളിക് ആസിഡ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

വേനൽക്കാലത്ത് വെയിലേറ്റുണ്ടാകുന്ന ചെറിയ പൊള്ളലുകൾക്ക് കറ്റാർവാഴയുടെ ജെൽ പുരട്ടിയാൽ മതിയാകും. സൂര്യതാപം, തിണർപ്പ്, എക്‌സിമ (വരട്ടുചൊറി) എന്നിവയ്ക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണ് കറ്റാർവാഴ. 
കറ്റാർവാഴ ജെൽ പതിവായി മുഖത്തു പുരട്ടിയാൽ മുഖത്തെ പാടുകളും മുഖക്കുരവും പൂർണമായും നീക്കം ചെയ്യാൻ സാധിക്കും.

മേക്കപ്പ് റിമൂവർ ആയും കറ്റാർവാഴ ജെൽ ഉപയോഗിക്കാവുന്നത്. ഒരു പഞ്ഞിയിൽ അൽപ്പം ജെൽ എടുത്ത് മുഖത്ത് പതുക്കെ മസാജ് ചെയ്യുക. മേക്കപ്പ് പൂർണമായും നീക്കം ചെയ്യാൻ ഇത് സഹായിക്കും.

രണ്ട് ടീസ്പൺ കറ്റാർവാഴ ജെലും അൽപം വെള്ളരിക്ക നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഇത് മുഖത്തെയും കഴുത്തിലെയും കറുപ്പകറ്റാൻ സഹായിക്കും. 

എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം മഗ്നീഷ്യം അടങ്ങിയ 7 ഭക്ഷണങ്ങൾ

 

 

Follow Us:
Download App:
  • android
  • ios