Asianet News MalayalamAsianet News Malayalam

രാത്രി ഉറങ്ങുന്നതിന് മുമ്പ് കറ്റാര്‍വാഴ ജെൽ മുഖത്ത് പുരട്ടൂ, ​ഗുണങ്ങൾ പലതാണ്

രാത്രി ഉറങ്ങുന്നതിന് മുമ്പ് കറ്റാര്‍ വാഴ ജെൽ മുഖത്ത് പുരട്ടുന്നതിന് പല ഗുണങ്ങളുണ്ട്.മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കും. കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ ഇ യാണ് ഇതിന് സഹായിക്കുന്നത്. നല്ലൊരു ആന്റി ഏജിംഗ് ക്രീമായി ഉപയോഗിക്കാം. മുഖത്ത് പ്രായം തോന്നാതിരിക്കാന്‍ ഇത് സഹായിക്കും. 

aloe vera gel for skin glow and healthy
Author
Trivandrum, First Published Jun 2, 2019, 6:00 PM IST

മുഖസൗന്ദര്യം പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രധാനമാണ്. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്.  മുഖസൗന്ദര്യം വര്‍ധിപ്പിക്കാനായി ഇന്ന് പെണ്‍കുട്ടികള്‍ ആശ്രയിക്കുന്നത് ബ്യൂട്ടിപാര്‍ലറുകളെയും കെമിക്കലുകളെയുമാണ്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ്  കറ്റാര്‍ വാഴ‍.

പച്ച നിറത്തില്‍ മാംസളമായി വളരുന്ന ഇവയുടെ കൊഴുപ്പുള്ള ജെല്‍ വൈറ്റമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ്. കൂടാതെ വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവയും കറ്റാര്‍ വാഴയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കറ്റാര്‍ വാഴ മുഖത്ത് പുരട്ടുന്നത് നല്ലതാണ്.

രാത്രി ഉറങ്ങുന്നതിന് മുമ്പ് കറ്റാര്‍ വാഴ ജെൽ മുഖത്ത് പുരട്ടുന്നതിന് പല ഗുണങ്ങളുണ്ട്. കറ്റാര്‍ വാഴയുടെ  ഉള്‍ഭാഗത്തെ ജെല്ലെടുത്ത് അല്‍പ നേരം മസാജ് ചെയ്ത ശേഷം കിടക്കാം. രാവിലെ ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാം. രാത്രി കറ്റാര്‍വാഴ ജെൽ മുഖത്ത് പുരട്ടുന്നതിന്‍റെ ഗുണങ്ങള്‍ ഇവയാണ്. 

1. മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കും. കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ ഇ യാണ് ഇതിന് സഹായിക്കുന്നത്. 

2.  നല്ലൊരു ആന്റി ഏജിംഗ് ക്രീമായി ഉപയോഗിക്കാം. മുഖത്ത് പ്രായം തോന്നാതിരിക്കാന്‍ ഇത് സഹായിക്കും. 

3. കണ്ണിനടിയിലെ കറുപ്പകറ്റാന്‍ സഹായിക്കും. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിലെ കറുപ്പിന് പ്രധാന കാരണം. എന്നാല്‍ കറ്റാര്‍ വാഴ രക്തയോട്ടം കൂട്ടാന്‍ സഹായിക്കും.

4. മുഖത്ത് നിറം വര്‍ധിപ്പിക്കാന്‍ കറ്റാര്‍ വാഴ ജെല്‍ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്‍റും വൈറ്റമിനുകളുമെല്ലാം ഇതിന് സഹായിക്കും. 

5. മുഖം തിളങ്ങാനും മൃദുത്വം വരാനും ഇവ സഹായിക്കും. 

Follow Us:
Download App:
  • android
  • ios