അലോപേഷ്യ ഏരിയേറ്റ അസുഖം ബാധിച്ച ഒരാള്‍ ആത്മഹത്യയുടെ വക്കിലായിരുന്നു. തലമുടിക്ക് പിന്നാലെ മീശയും കണ്‍പുരികവും രോഗം ബാധിച്ചു കൊഴിയാന്‍ തുടങ്ങി. സമൂഹത്തെ അഭിമുഖീകരിക്കാന്‍ കഴിയാതെ അയാള്‍ മാനസിക സംഘര്‍ഷത്തിലായി. ജീവിതം മടുത്ത നിമിഷത്തിലാണ് അയാള്‍ തിരുവനന്തപുരം മുറിഞ്ഞപാലത്തുള്ള റിന്യു എസ്തറ്റിക്സ് ക്ലിനിക്കിലെ ഡോ. ദീപു സതിയെ കാണാനെത്തുന്നത്.
അലോപേഷ്യ ഏരിയേറ്റ (വട്ടത്തില്‍ മുടി കൊഴിയുന്ന അസുഖം) ബാധിതനായ വ്യക്തിക്ക് മീശ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ റിന്യു എസ്തറ്റിക്സ് ക്ലിനിക്കിലെ ഡോ. ദീപു സതി വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. അലോപേഷ്യ ഏരിയേറ്റ അസുഖം ബാധിച്ച ഒരാള്‍ ആത്മഹത്യയുടെ വക്കിലായിരുന്നു. തലമുടിക്ക് പിന്നാലെ മീശയും കണ്‍പുരികവും രോഗം ബാധിച്ചു കൊഴിയാന്‍ തുടങ്ങി. സമൂഹത്തെ അഭിമുഖീകരിക്കാന്‍ പോലും കഴിയാതെ അയാള്‍ മാനസിക സംഘര്‍ഷത്തിലായിരുന്നു. ജീവിതം മടുത്ത നിമിഷത്തിലാണ് അയാള്‍ തിരുവനന്തപുരം മുറിഞ്ഞപാലത്തുള്ള റിന്യു എസ്തറ്റിക്സ് ക്ലിനിക്കിലെ ഡോ. ദീപു സതിയെ കാണാനെത്തുന്നത്.
അയാളുടെ രോഗ വിവരങ്ങളും മാനസിക പ്രശ്നങ്ങളും ഡോക്ടര്‍ ദീപു മറ്റ് ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്തെങ്കിലും ഈ രോഗം ബാധിച്ചവര്‍ക്ക് മുടി മാറ്റിവച്ച ചരിത്രം ഇല്ലാന്നായിരുന്നു മറുപടി. പക്ഷേ അയാളെ കൈവിടാന്‍ ഡോ. ദീപു സതി തയ്യാറായില്ല. ശരീരത്തിന്‍റെ മറ്റുള്ള ഭാഗങ്ങളിലുള്ള മുടി ഉപയോഗിച്ച് ദീപു സതി രോഗിയുടെ മീശ മാറ്റിവച്ചു. 9 മാസം കൊണ്ട് ചികിത്സ പൂര്‍ണമായും വിജയം കണ്ടു. തുടര്‍ന്ന് രോഗിയുടെ തലയിലും പുരികങ്ങളിലും നഷ്ടപ്പെട്ട മുടി സര്‍ജറിയിലൂടെ നട്ടുപിടിപ്പിച്ചു.
കൊറിയയില്‍ നടന്ന ഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ ഈ ചികിത്സാ റിപ്പോര്‍ട്ട് ഡോ. ദീപു സതി അവതരിപ്പിച്ചു. ഈ നേട്ടം ലോകത്ത് ആദ്യമായാണെന്ന് സമ്മേളനം പ്രഖ്യാപിച്ചു. തുടര്‍ന്നാണ് വേള്‍ഡ് റെക്കോര്‍ഡില്‍ ഈ ചികിത്സാവിധി രേഖപ്പെടുത്തിയത്. വേള്‍ഡ് റെക്കോര്‍ഡിന്‍റെ അമേരിക്കയിലുള്ള യൂണിയന്‍ റെക്കോര്‍ഡ് മാനേജര്‍ ക്രിസ്റ്റഫര്‍ ടൈലര്‍ ക്രാഫ്റ്റ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി ഡോ. ദീപു സതിക്ക് വേള്‍ഡ് റെക്കോര്‍ഡ് കൈമാറി. റെക്കോര്‍ഡ് പരിശോധകനും കോ- ഓര്‍ഡിനേറ്ററുമായ ഡോ. ശാഹുല്‍ ഹമീദും ചടങ്ങില്‍ പങ്കെടുത്തു.

