Asianet News MalayalamAsianet News Malayalam

മഞ്ഞൾ ചേർത്ത വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

മഞ്ഞൾ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
വിര ശല്യം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. വയറിനുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നു കൂടിയാണിത്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനുള്ള നല്ലൊരു മരുന്നാണിത്. 

amazing benefits of turmeric water
Author
First Published Feb 8, 2024, 10:13 PM IST

കറികൾക്ക് രുചി കൂട്ടുക മാത്രമല്ല ആരോ​ഗ്യത്തിനും മികച്ചതാണ് മഞ്ഞൾ. വെറും വയറ്റിൽ മഞ്ഞൾ ചേർത്ത വെള്ളം കുടിക്കുന്നത് ഏറെ ​ഗുണകരമാണ്. പിത്തസഞ്ചിയിലും മറ്റ് ദഹന എൻസൈമുകളിലും പിത്തരസത്തിൻ്റെ ഉത്പാദനം വർദ്ധിപ്പിച്ച് മഞ്ഞൾ ദഹനം എളുപ്പമാക്കുന്നു.

മെറ്റബോളിസം ഉത്തേജിപ്പിക്കുന്നതിനും വയറുവേദനയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും മഞ്ഞൾ സഹായിക്കുന്നു. ശക്തമായ മെറ്റബോളിസം സംവിധാനവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മഞ്ഞൾ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

വിര ശല്യം പോലുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്. വയറിനുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങൾക്കും നല്ലൊരു മരുന്നു കൂടിയാണിത്. ശരീരത്തിലെ ടോക്‌സിനുകൾ നീക്കം ചെയ്യാനുള്ള നല്ലൊരു മരുന്നാണിത്. 

വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നതിനാൽ മഞ്ഞൾ രക്തത്തെ ശുദ്ധീകരിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സഹായിക്കുകയും ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കുകയും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മഞ്ഞൾ വെള്ളം ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും ആരോഗ്യകരവുമാക്കുന്നു.

ഞ്ഞൾ വെള്ളം ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കാൻ സഹായിക്കുന്നു. മഞ്ഞളിന് ആൻ്റിഓക്‌സിഡൻ്റുകൾ, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് സഹായിക്കുന്നു. 

ശ്വാസകോശ പ്രശ്‌നങ്ങൾക്കും അലർജിയ്ക്കുമെല്ലാം ഇത് നല്ലൊരു മരുന്നാണ്. രാവിലെ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കുടിക്കുക. ഇത് കഫം അലിയിക്കുകയും അങ്ങനെ കഫക്കെട്ട് ഇല്ലാതാക്കുകയും ചെയ്യും. തൊണ്ടയിലെ അണുബാധ പോലുളള പ്രശനങ്ങൾ അകറ്റുന്നതിനും സഹായകമാണ്.

കുർക്കുമിൻ ഒരു ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളും ഇത് ട്യൂമറുകളുടെ രൂപീകരണത്തെയും അപകടകരമായ കോശങ്ങളുടെ വ്യാപനത്തെയും തടയുന്നു. 

സ്ട്രോബെറി സൂപ്പറാണ് ; ​ഗുണങ്ങൾ അറിഞ്ഞിരിക്കൂ

 

Latest Videos
Follow Us:
Download App:
  • android
  • ios