Asianet News MalayalamAsianet News Malayalam

ആന്റിബയോട്ടിക്കുകൾ നാഡീ തകരാറിന് കാരണമാകാമെന്ന് പഠനം

ഒരു വിഭാഗം ആന്റിബയോട്ടിക്കുകൾ രോഗികളിൽ നാഡീ തകരാറിന് കാരണമാകാമെന്ന് പഠനം. ശ്വസന പ്രശ്നങ്ങൾക്കും മൂത്രനാളിയിലെ അണുബാധയ്ക്കും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ നാഡീതകരാറിനുള്ള സാധ്യത 50 ശതമാനം വർധിപ്പിക്കുന്നതായി യുകെയിലെ ഡണ്ടീ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 

Antibiotic use can increase nerve damage risk study
Author
Trivandrum, First Published May 24, 2019, 10:34 AM IST

ഏത് അസുഖം വന്നാലും നമ്മൾ ആദ്യം കഴിക്കുക ആന്റിബയോട്ടിക്കുകളാകും. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അമിതമായാല്‍ അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. ഒരു വിഭാഗം ആന്റിബയോട്ടിക്കുകൾ രോഗികളിൽ നാഡീ തകരാറിന് കാരണമാകാമെന്ന് പഠനം. 

ശ്വസന പ്രശ്നങ്ങൾക്കും മൂത്രനാളിയിലെ അണുബാധയ്ക്കും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ നാഡീതകരാറിനുള്ള സാധ്യത 50 ശതമാനം വർധിപ്പിക്കുന്നതായി യുകെയിലെ ഡണ്ടീ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. മൂത്രനാളിയിലെ അണുബാധയ്ക്കും ശ്വസനപ്രശ്നങ്ങൾക്കും സാധാരണയായി ഉപയോഗിക്കുന്ന ഫ്ലൂറോക്വിനോ ലോൺ ആണ് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നത്.

ഇതിന്റെ ഉപയോഗം മൂലം പെരിഫെറൽ ന്യൂറോപ്പതി ബാധിക്കാനുള്ള സാധ്യത 47 ശതമാനമാണെന്ന് ​ഗവേഷകർ പറയുന്നു. ഈ ആന്റിബയോട്ടിക് മൂലം ഓരോ വർഷവും പതിനായിരത്തിൽ 2.4 പേർക്ക് നാഡീ തകരാറുകൾ സംഭവിക്കുന്നതായി JAMA ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 


 

Follow Us:
Download App:
  • android
  • ios