Asianet News MalayalamAsianet News Malayalam

Weight Loss Stories : മൂന്ന് മാസം കൊണ്ട് 52 കിലോ ഭാരം കുറച്ചത് എങ്ങനെയെന്ന് ആന്റോ വിൽസൺ പറയുന്നു

' ചോറും മധുരവും പൂർണമായി ഒഴിവാക്കിയിരുന്നു. നട്സ്, മുട്ടയുടെ വെള്ള, ചപ്പാത്തി, ഓട്സ്, പഴങ്ങൾ, ജ്യൂസുകൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഡയറ്റായിരുന്നു പിന്തുടർന്നിരുന്നത്. ഓരോ ആഴ്ചയും ഓരോ ഡയറ്റാണ് നോക്കിയിരുന്നത്...' - ആന്റോ വിൽസൺ പറയുന്നു.

anto wilson lost 52 kg in three months
Author
First Published May 26, 2024, 10:31 AM IST

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in  എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.

അമിതഭാരം ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഭാരം കൂടുന്നത് വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഭാരം കൂടുന്നത് ഹൃദ്രോഗം, പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ആന്റോ വിൽസണിന്റെ വെയ്റ്റ് ലോസ് വിജയകഥ നിങ്ങൾക്ക് ഉപകരിക്കും. 175 കിലോ‌ ഉണ്ടായിരുന്ന ആന്റോ വെറും മൂന്ന് മാസം കൊണ്ടാണ് 52 കിലോ കുറച്ചത്. ‌ഡയറ്റും വർക്കൗട്ടും കൊണ്ടും 123 കിലോയിലെത്തിച്ചു.

52 കിലോ കുറച്ചത് ഇങ്ങനെ

' തുടക്കത്തിൽ 175 കിലോ ഭാരം ഉണ്ടായിരുന്നു. ക്യത്യമായി ഡയറ്റും വ്യായാമവും നോക്കി തന്നെയാണ് ഭാരം കുറച്ചത്. കുട്ടിക്കാലം മുതൽക്കെ അമിതവണ്ണമുള്ള ആളാണ് ഞാൻ.  ക്ലാസിലെ ഏറ്റവും വണ്ണമുള്ള കുട്ടി ഞാൻ തന്നെയായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ 60 കിലോ ഭാരം ഉണ്ടായിരുന്നു. പത്താം ക്ലാസ് എത്തിയപ്പോൾ 105 കിലോയായി കൂടി. പ്ലസ് ടൂ എത്തിയപ്പോൾ വളരെ പെട്ടെന്നാണ് 136 കിലോയിലെത്തിയത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ജിമ്മിൽ പോയിരുന്നു അങ്ങനെ 10 കിലോ ഭാരം കുറച്ചിരുന്നു. പിന്നീട് ജിമ്മിൽ പോയില്ല. പ്ലസ് ടൂ പഠിക്കുമ്പോൾ വീണ്ടും ജിമ്മിൽ പോയി. അങ്ങനെ അപ്പോഴും 10 കിലോ കുറച്ചതായിരുന്നു. 175 കിലോ എത്തിയ ശേഷമാണ് വീണ്ടും ജിമ്മിലേക്ക് പോകുന്നത്. ഡയറ്റും വർക്കൗട്ടും നോക്കി തന്നെയാണ് ഭാരം കുറച്ചത്...' - ആന്റോ വിൽസൺ പറയുന്നു.

'ഇഷ്ട ഭക്ഷണം കഴിച്ചുള്ള ഡയറ്റ്'

ഒരു ദിവസം ആറ് നേരം ഭക്ഷണം കഴിച്ചാണ് ഡയറ്റ് നോക്കിയിരുന്നത്. ഡയറ്റ് നോക്കിയിരുന്നപ്പോൾ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. ഇഷ്ട ഭക്ഷണം കഴിച്ച് തന്നെയാണ് ഭാരം കുറച്ചിരുന്നത്. ഓരോ ആഴ്ചയും ഓരോ ഡയറ്റ് പ്ലാനാണ് നോക്കിയിരുന്നത്. അത് കൊണ്ട് തന്നെ മടുപ്പ് ഉണ്ടായിരുന്നില്ല. വ്യത്യസ്ത രുചിയിലുള്ളതും ആരോഗ്യകരമായ ഭക്ഷണങ്ങൾ തന്നെയാണ് ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്നത്...- ആന്റോ പറയുന്നു.

ചോറും മധുരവും പൂർണമായി ഒഴിവാക്കിയിരുന്നു. നട്സ്, മുട്ടയുടെ വെള്ള , ചപ്പാത്തി, ഓട്സ്, പഴങ്ങൾ, ജ്യൂസുകൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഡയറ്റായിരുന്നു പിന്തുടർന്നിരുന്നത്. ഓരോ ആഴ്ചയും ഓരോ ഡയറ്റാണ് നോക്കിയിരുന്നത്. ഒരാഴ്ച്ച പഴങ്ങൾ മാത്രം ഉൾപ്പെടുത്തി കൊണ്ടുള്ള ഡയറ്റായിരുന്നു. അടുത്താഴ്ച്ച പച്ചക്കറികൾ മാത്രമുള്ള ഡയറ്റ്. ഉയർന്ന പ്രോട്ടീൻ ഡയറ്റും ഭാരം കുറയ്ക്കാൻ ഏറെ സഹായിച്ചു. ചിക്കൻ ഒലീവ് ഓയിലിൽ ഫ്രെെ ചെയ്താണ് കഴിച്ചിരുന്നത്. 200 ഗ്രാം അളവിൽ രണ്ട് നേരമായിരുന്നു ചിക്കൻ കഴിച്ചിരുന്നതെന്നും ആന്റോ പറയുന്നു.

 

anto wilson lost 52 kg in three months

 

രണ്ടര മണിക്കൂർ വർക്കൗട്ട്

ദിവസവും രാവിലെ അല്ലെങ്കിൽ വെെകിട്ട് ഒരു നേരമായിരുന്നു വർക്കൗട്ട് ചെയ്തിരുന്നത്. രണ്ടര മണിക്കൂർ വർക്കൗട്ട് ചെയ്യാൻ സമയം മാറ്റിവച്ചിരുന്നു. വർക്കൗട്ട് മുടക്കാറില്ലായിരുന്നു.

Read more മൂന്ന് മാസം കൊണ്ട് കുറച്ചത് 16 കിലോ ; ' ആ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കി...'

നെഗറ്റീവ് കമന്റുകൾ കേട്ടിട്ടുണ്ട്

നെഗറ്റീവ് കമന്റുകളെ അത്ര കാര്യമായി എടുക്കുന്ന ആളല്ല. വണ്ണം ഉണ്ടായിരുന്നപ്പോൾ പ്രധാനമായി ഇഷ്ട വസ്ത്രം ധരിക്കാൻ പറ്റില്ലെന്നതായിരുന്നു പ്രധാന പ്രശ്നം. കടകളിൽ പോയാൽ എന്റെ സെെസിനുള്ള ഡ്രെസ് കിട്ടാറില്ല. എന്നാൽ ഇപ്പോൾ അങ്ങനെയല്ല എന്റെ സെെസിനുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ കിട്ടി തുടങ്ങിയപ്പോൾ തന്നെ ഏറെ സന്തോഷമായി എന്ന് തന്നെ പറയാം. വണ്ണം ഉണ്ടായിരുന്നപ്പോൾ എന്റെ അളവിനുള്ള ചെരുപ്പ് പോലും കിട്ടില്ലായിരുന്നു.

'ഭാരം കുറച്ചത് ട്രെയിനർ ഷിജുവിന്റെ സഹായത്തോടെ'

വെള്ളരിക്കുണ്ടത്ത്  'മസിൽ ആന്റ് ഫിറ്റ്നസ് മൾട്ടി ജിം'  (Muscle and Fitness multi gym) നടത്തി വരുന്ന ഫിറ്റ്നസ് ട്രെയിനറായ ഷിജു പുതിയ പുരയിലാണ് ഭാരം കുറയ്ക്കാൻ എന്നെ ഏറെ സഹായിച്ചത്. ആഴ്ചയിൽ മൂന്നും നാലും ദിവസം ബോഡി ചെക്കപ്പ് നടത്തി ക്യത്യമായി ഓരോ ദിവസത്തെയും ഭാരം പരിശോധിച്ച് തന്നെയാണ് ഭാരം കുറച്ചിരുന്നത്. 

ഓരോ ഡയറ്റ് പ്ലാനും ട്രെയിനർ ക്യത്യമായി പറഞ്ഞ് തന്നിരുന്നു. എന്റെ ശരീരത്തിനും എനിക്കും പറ്റുന്ന ഡയറ്റും വർക്കൗട്ടുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതൊടൊപ്പം തന്നെ സുഹൃത്തുകളും ബന്ധുകളും നല്ലത് പോലെ സപ്പോർട്ടായിരുന്നു. മൂന്ന് മാസം കഷ്ടപ്പെട്ടത് കൊണ്ടുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഇപ്പോഴും ഭക്ഷണം നിയന്ത്രിച്ച് തന്നെയാണ് പോകുന്നത്.

ഭക്ഷണം നിയന്ത്രിച്ചും വർക്കൗട്ടും നോക്കി തന്നെയാണ് ആന്റോ 52 കിലോ കുറച്ചത്. ഓരോ ആഴ്ചയും ഓരോ ഡയറ്റാണ് നൽകിയിരുന്നത്. ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും വേണ്ട അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ഡയറ്റിൽ ഉൾപ്പെടുത്തിയത്. ചായ, കാപ്പി എന്നിവ ഒഴിവാക്കി പകരം ഗ്രീൻ ടീ, ബ്ലാക്ക് കോഫി എന്നിവ ഉൾപ്പെടുത്തിയിരുന്നു. വണ്ണം കുറയ്ക്കാൻ എപ്പോഴും കലോറി കുറഞ്ഞ ഭക്ഷണമായിരിക്കണം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതെന്നും ഫിറ്റ്നസ് ട്രെയിനറായ ഷിജു പറയുന്നു. 

anto wilson lost 52 kg in three months          ആന്റോയുടെ ട്രെയിനർ ഷിജു പുതിയ പുരയിൽ

' പ്രായം, ഏർപെടുന്ന തൊഴിൽ, ഉയരം, ഭാരം, ആരോഗ്യം, അനാരോഗ്യം എന്നിവ കൊണ്ട് ഓരോ വ്യക്തികളും വ്യത്യസ്തരായിരിക്കും. അതുകൊണ്ട് തന്നെ എല്ലാവരിലും ഒരേ വേഗതയിൽ വെയ്റ്റ് ലോസ് നടക്കണമെന്നില്ല ഇക്കാര്യങ്ങൾ കുടി അതിനെ സ്വാധീനിക്കും. എന്തും നമ്മുടെ ആവശ്യത്തിനായിരിക്കണം അത് ആഹാരമായാലും, വ്യായാമായാലും. ഭക്ഷണം മിതമായാൽ രക്ഷയും അമിതമായ ശിക്ഷയുമാണെന്നുള്ള  കാര്യം എന്നും ഓർക്കുന്നത് നല്ലതായിരിക്കും...' - ട്രെയിനർ ഷിജു പറയുന്നു.

ഡയറ്റുമായി ബന്ധപെടുന്ന രണ്ട് പുസ്തകങ്ങൾ അലക്കോട് ജിംനേഷ്യം ട്രെയിനറായ കെ പി നവീൻ കുമാറുമൊത്ത് രചിച്ചിട്ടുണ്ട്. നാച്ചുറൽ ബോഡി ബിൽഡിങ് അസോസിയേഷന്റെ ആദ്യകാല പ്രവർത്തകൻ കൂടിയാണ് ഷിജു. 

Read more 33 കിലോ കുറച്ചത് എട്ട് മാസം കൊണ്ട്, വെയ്റ്റ് ലോസ് ടിപ്സ് പങ്കുവച്ച് അഞ്ജു ജയൻ

 

Latest Videos
Follow Us:
Download App:
  • android
  • ios