സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ഹൃദയത്തിന് ഇപ്പോഴും രക്തം പമ്പ് ചെയ്യാൻ കഴിയും, പക്ഷേ അത് കഠിനമാവുകയും സ്പന്ദനങ്ങൾക്കിടയിൽ വിശ്രമിക്കാനും ശരിയായി നിറയ്ക്കാനും ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നു.
ലോകമെമ്പാടുമുള്ള മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയ സംബന്ധമായ രോഗങ്ങൾ. കൃത്യസമയത്ത് കണ്ടെത്തിയാൽ ഈ അവസ്ഥയെ നിയന്ത്രിക്കാൻ സാധിക്കും. ഹൃദയസ്തംഭനത്തിന്റെ (heart failure) സങ്കീർണ്ണമായ ഒരു അവസ്ഥയെ ചികിത്സിക്കാൻ സഹായിച്ചേക്കാവുന്ന ഒരു ഘടകം മാതളനാരങ്ങയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം പറയുന്നു.
മാതളനാരങ്ങ, വാൽനട്ട്, ചിലതരം ബെറികൾ എന്നിവ കഴിച്ചതിനുശേഷം ശരീരം ഉൽപ്പാദിപ്പിക്കുന്ന 'യുറോലിത്തിൻ എ' (urolithin A) എന്ന പദാർത്ഥം, മൃഗങ്ങളിലെ പരീക്ഷണങ്ങളിൽ ഹൃദയത്തിന്റെ പ്രവർത്തനക്ഷമത 80% വരെ മെച്ചപ്പെടുത്തിയതായി കിംഗ്സ് കോളേജ് ലണ്ടനിലെ ഗവേഷകർ കണ്ടെത്തി.
സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ഹൃദയത്തിന് ഇപ്പോഴും രക്തം പമ്പ് ചെയ്യാൻ കഴിയും, പക്ഷേ അത് കഠിനമാവുകയും സ്പന്ദനങ്ങൾക്കിടയിൽ വിശ്രമിക്കാനും ശരിയായി നിറയ്ക്കാനും ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നു. യുറോലിത്തിൻ എ ഹൃദയകലകളെ വിശ്രമിക്കാൻ സഹായിച്ചുവെന്നും ഹൃദയപേശികളിലെ കോശങ്ങളുടെ അസാധാരണമായ വർദ്ധനവ് പരിമിതപ്പെടുത്തുകയും ചെയ്തുവെന്ന് ഗവേഷകർ കണ്ടെത്തി.
ഉറോലിത്തിൻ എ (Urolithin A) എന്നത് മാതളനാരങ്ങയിൽ ധാരാളമായി കാണപ്പെടുന്ന ഒരു പദാർത്ഥം മാത്രമല്ല. മാതളനാരങ്ങ, വാൽനട്ട്, ചിലതരം ബെറികൾ തുടങ്ങിയ ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള 'എല്ലാജിറ്റാനിനുകൾ' (ellagitannins) എന്ന പദാർത്ഥങ്ങളെ കുടലിലെ ചില ബാക്ടീരിയകൾ വിഘടിപ്പിക്കുമ്പോൾ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒരു സംയുക്തമാണിത്.
പോഷകഗുണങ്ങൾ ഏറെയുള്ള പഴമാണ് മാതളനാരങ്ങ. ദിവസവും ഒരു മാതളനാരങ്ങ കഴിച്ചാൽ നിരവധി രോഗങ്ങളെ അകറ്റി നിർത്താനാകും. പോളിഫെനോളുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്ന മാതളനാരങ്ങ കോശ നാശത്തെയും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെയും ചെറുക്കുന്നു. മാതളത്തിലടങ്ങിയ ആന്റിഓക്സിഡന്റുകൾ ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ, വരകൾ ഇവ കുറയ്ക്കാൻ സഹായിക്കും. ഇവ കൊളാജന്റെ ഉൽപ്പാദനത്തിന് സഹായിക്കുകയും.


