Asianet News MalayalamAsianet News Malayalam

കൊതുകിനെ തുരത്തുമ്പോള്‍ ആസ്ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

കൊതുകുകളെ തുരത്താൻ എടുക്കുന്ന പല മുൻകരുതലുകളും ആസ്ത്മ- അലർജി രോഗികൾക്ക് രോഗം കടുക്കാനിടയാക്കാം. 

asthma patients should take care when you kill mosquitoes
Author
Thiruvananthapuram, First Published Jul 23, 2020, 2:10 PM IST

ആസ്ത്മ എന്നാല്‍ ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളിയെ ബാധിക്കുന്ന ഒരു അലര്‍ജിയാണ്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. 

കൊതുകുകളെ തുരത്താൻ എടുക്കുന്ന പല മുൻകരുതലുകളും ആസ്ത്മ- അലർജി രോഗികൾക്ക് രോഗം കടുക്കാനിടയാക്കാം. പരിസരങ്ങളിലെ ചപ്പുചവറുകൾ കൂട്ടി പുകയിടുക, സാമ്പ്രാണി പുകയ്ക്കുക, കിടപ്പുമുറിയില്‍ കത്തിക്കുന്ന കൊതുകുതിരി എന്നിവയെല്ലാം രോഗികള്‍ക്ക് വളരെ അധികം അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇത്തരം പുക ശ്വസിക്കുമ്പോള്‍ ചുമ, വലിവ്, ശ്വാസതടസ്സം എന്നിവ ആസ്ത്മ രോഗികളില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

അതിനാല്‍ ആസ്തമ രോഗികള്‍ കൊതുകിനെ  തുരത്താന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ വളരെ അധികം ജാഗ്രത പാലിക്കണം. പുകയിടുന്ന പരിസരത്ത് പോകാതിരിക്കുക,   മുറിയിൽ രാസവസ്തുക്കൾ പുകയ്ക്കുന്നതിന് പകരം കൊതുകുവലയുപയോഗിക്കുക, കൊതുകിനെ കൊല്ലാൻ ഇലക്ട്രിക് ബാറ്റുപയോഗിക്കുക തുടങ്ങിയവയാണ് ആസ്ത്മയും അലര്‍ജിയുമുള്ള രോഗികള്‍ക്ക് സുരക്ഷിതം.  

Also Read: മഴക്കാല രോഗങ്ങളില്‍ നിന്ന് ചിക്കുൻഗുനിയയെ വേർതിരിക്കുന്ന ലക്ഷണങ്ങൾ...

Follow Us:
Download App:
  • android
  • ios