Asianet News MalayalamAsianet News Malayalam

Lose Belly Fat : അടിവയറ്റിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല കൊളസ്‌ട്രോൾ നില വർദ്ധിക്കുന്നതിനും ഇത് കാരണമാകുന്നു. 

bad habits slowing your abdominal fat loss health
Author
Trivandrum, First Published Aug 12, 2022, 4:44 PM IST

അടിവയറ്റിലെ കൊഴുപ്പ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ജീവിതശൈലി മാറ്റങ്ങളിലൂടെ വയറിലെ കൊഴുപ്പ് നിയന്ത്രിക്കാമെന്ന് വിദ​ഗ്ധർ പറയുന്നു. ടൈപ്പ് 2 പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ, ഉദ്ധാരണക്കുറവ്, ഫാറ്റി ലിവർ ഡിസീസ്, ഉയർന്ന മരണനിരക്ക് എന്നിവയുൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയുമായി ബെല്ലി ഫാറ്റ് ബന്ധപ്പെട്ടിരിക്കുന്നു.

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല കൊളസ്‌ട്രോൾ നില വർദ്ധിക്കുന്നതിനും ഇത് കാരണമാകുന്നു. വ്യായാമം ചെയ്ത് കൊഴുപ്പ് എരിച്ചു കളയുക എന്നതാണ് പ്രധാനമായും ചെയ്യാൻ കഴിയുന്ന കാര്യം. വയറിലെ കൊഴുപ്പ് കുറയുന്നത് മന്ദഗതിയിലാക്കുന്ന അഞ്ച് ശീലങ്ങളെ കുറിച്ച് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

ഒന്ന്...

അധിക നേരം ഇരിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള അപകട ഘടകമാണ്. ദീർഷനേരം ഇരുന്നുള്ള ജോലി വിസറൽ കൊഴുപ്പ് കൂട്ടുന്നതിന് കാരണമാകുന്നതായി ലെസ്റ്റർ സർവകലാശാലയിലെ ഗവേഷണ അസോസിയേറ്റ് ജോ ഹെൻസൺ പറയുന്നു.

ശരീരത്തിന് വേണം വിറ്റാമിന്‍ ബി 12; ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

രണ്ട്...

അവയവങ്ങൾക്കിടയിലുള്ള ഇടങ്ങളിൽ അടിവയറ്റിൽ അടിഞ്ഞുകൂടുന്ന വയറിലെ കൊഴുപ്പാണ് വിസറൽ കൊഴുപ്പ്. വളരെയധികം വിസറൽ കൊഴുപ്പ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആഴ്‌ചയിൽ 1 മുതൽ 2 പൗണ്ട്‌ വരെ കുറയ്‌ക്കാൻ നിങ്ങൾ ദിവസവും എരിച്ചുകളയുന്നതിനേക്കാൾ 500 മുതൽ 1,000 വരെ കലോറി കുറച്ച്‌ കഴിക്കണമെന്നും വിദ​ഗ്ധർ‌ പറയുന്നു.

മൂന്ന്...

വേണ്ടത്ര ഉറക്കം ലഭിക്കാത്തത് വയറിന്റെ ഭാരം കുറയുന്നത് മന്ദഗതിയിലാക്കും. "ഞങ്ങളുടെ കണ്ടെത്തലുകൾ കാണിക്കുന്നത്, ചെറുപ്പക്കാർ, ആരോഗ്യമുള്ളവർ, താരതമ്യേന മെലിഞ്ഞവർ എന്നിവരിൽ പോലും ഉറക്കം കുറയുന്നത്, കലോറി ഉപഭോഗം, വയറിനുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു...- ​ഗവേഷകൻ വീരേൻഡ് സോമർ പറയുന്നു.

നാല്...

വ്യായാമം ചെയ്യുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. എന്നാൽ, തെറ്റായ രീതിയിൽ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കാം.വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വിദഗ്ധർ പതിവായി എയ്റോബിക് വ്യായാമം ശുപാർശ ചെയ്യുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എയ്റോബിക് വ്യായാമമാണ് നല്ലത്. കാരണം ഇത് കൂടുതൽ കലോറി കുറയ്ക്കാൻ സഹായകമാണെന്നും വിദ​ഗ്ധർ പറയുന്നു.

അഞ്ച്...

പുകവലി വിസറൽ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ഒന്നിലധികം പഠനങ്ങൾ കാണിക്കുന്നു. വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വർദ്ധിപ്പിക്കുന്ന കോർട്ടിസോൾ പോലുള്ള ഹോർമോണുകളിലൂടെ കൊഴുപ്പ് വിതരണത്തെ പുകയില സ്വാധീനിക്കുന്നു. 

ശ്രദ്ധിക്കുക, ഇവ ഉപയോ​ഗിക്കുന്നത് കരൾ ക്യാൻസറിനുള്ള സാധ്യത നാലിരട്ടി വർദ്ധിപ്പിക്കുമെന്ന് പഠനം

 

Follow Us:
Download App:
  • android
  • ios