Asianet News MalayalamAsianet News Malayalam

ശ്രദ്ധിക്കൂ, വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാൽ...

കറുവപ്പട്ട വെള്ളം പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

benefits drink cinnamon water on an empty stomach daily-rse-
Author
First Published Oct 15, 2023, 2:02 PM IST

കറുവാപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു. കറുവാപ്പട്ടയിൽ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. കറുവാപ്പട്ടയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. ഇതോടൊപ്പം, കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നും പ്രമേഹം അല്ലെങ്കിൽ ഇൻസുലിൻ പ്രതിരോധം ഉള്ളവർക്ക് ഗുണം ചെയ്യുമെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

കറുവാപ്പട്ടയ്ക്ക് സ്വാഭാവിക ദഹന ഗുണങ്ങളുണ്ട്. അത് ഗ്യാസ്, വീക്കം, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്‌നങ്ങളെ ലഘൂകരിക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗം, പ്രമേഹം, ചിലതരം കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.

കറുവപ്പട്ട വൈജ്ഞാനിക പ്രവർത്തനവും മെമ്മറിയും മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ വാർദ്ധക്യ സഹജമായ ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും കറുവപ്പട്ട സഹായിച്ചേക്കാം.

കറുവപ്പട്ട വെള്ളം പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കറുവാപ്പട്ടയ്ക്ക് ആന്റിമൈക്രോബയൽ, ആൻറിവൈറൽ ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സാധാരണ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കും.

കറുവാപ്പട്ട വെള്ളം ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് വീക്കം കുറയ്ക്കുകയും ആരോഗ്യകരമായ ചർമ്മം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മുഖക്കുരുവും മറ്റ് ചർമ്മപ്രശ്നങ്ങളും കുറയ്ക്കാനും ഇത് സഹായിച്ചേക്കാം.

ആർത്തവ സമയത്ത് കറുവപ്പട്ട വെള്ളം പതിവായി കുടിക്കുന്നത് വേദന ലഘൂകരിക്കാനും ആർത്തവചക്രം ക്രമീകരിക്കാനും സഹായിക്കും. കറുവപ്പട്ട വെള്ളം പതിവായി കുടിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

Read more ഈ പ്രായത്തിലും പൊളിയാണ് ; സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഈ അച്ഛനും അമ്മയ്ക്കും പറയാനുള്ളത്...

 

Follow Us:
Download App:
  • android
  • ios