Asianet News MalayalamAsianet News Malayalam

വെറും വയറ്റിൽ കുതിർത്ത ബ​ദാം കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

കുതിർത്ത ബദാം പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് പുറമേ സമ്മർദ്ദവും മൂലമുണ്ടാകുന്ന പലതരം ഹൃദയ സംബന്ധമായ തകരാറുകൾ തടയുന്നു. ഉയർന്ന പൊട്ടാസ്യവും കുറഞ്ഞ സോഡിയവും രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു.
 

benefits of eating soaked almonds on an empty stomach
Author
First Published Jan 18, 2024, 4:26 PM IST

ആരോഗ്യത്തിന് ആവശ്യമായ സുപ്രധാനവുമായ നിരവധി പോഷകങ്ങൾ ബദാമിൽ അടങ്ങിയിരിക്കുന്നു. ഇതിൽ ലയിക്കാത്തതും ലയിക്കുന്നതുമായ നാരുകൾ, ഒമേഗ 3-, 6-ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, കാൽസ്യം, മറ്റ് സുപ്രധാന ഘടകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ബദാം കുതിർത്ത് കഴിക്കുന്നത് കൂടുതൽ ​ഗുണങ്ങൾ നൽകുന്നു.

ബദാം പ്രോട്ടീന്റെ ഉറവിടമാണ്. ഒരു ബൗൾ പ്രോട്ടീനിൽ 30 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അവയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്ന ബദാം കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.

ബദാമിൽ മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യത്തിനും ആരോഗ്യകരമായ അസ്ഥികൾക്കും പേശികളുടെ പ്രവർത്തനത്തിനും ഉപാപചയത്തിനും സഹായകമാണ്. 

കുതിർത്ത ബദാം പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് പുറമേ സമ്മർദ്ദവും മൂലമുണ്ടാകുന്ന പലതരം ഹൃദയ സംബന്ധമായ തകരാറുകൾ തടയുന്നു. ഉയർന്ന പൊട്ടാസ്യവും കുറഞ്ഞ സോഡിയവും രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു.

ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ള കുതിർത്ത ബദാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പ്രോട്ടീൻ, നാരുകൾ, കൊഴുപ്പ് എന്നിവ ഉൾപ്പെടുന്ന ബദാം കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും കലോറി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

ബദാമിലെ പോഷകങ്ങൾ ചർമ്മകോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ ഇ, പ്രത്യേകിച്ച്, ആന്റിഓക്‌സിഡന്റ് അകാല വാർദ്ധക്യം തടയാൻ സഹായിക്കുന്നു. വെറും വയറ്റിൽ കുതിർത്ത ബദാം കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജ നില നിലനിർത്താൻ സഹായിക്കുന്നു. മാത്രമല്ല ജങ്ക് ഫുഡിനോടുള്ള ആസക്തി കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കൂ, കാരണം

 

Latest Videos
Follow Us:
Download App:
  • android
  • ios