കടലപ്പൊടിയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കവും മൃദുലതയും സിങ്ക് നൽകുന്നു. കൂടാതെ കടലമാവ് ഉപയോഗിക്കുന്നത് ചർമ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു. 

‌ചർമ്മസംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. മുഖത്തെ പാടുകൾ ഇല്ലാതാക്കാനും തിളക്കവും കിട്ടാനുമെല്ലാം സഹായകമാണ് കടലമാവ്. ചർമ്മത്തിൽ കടലമാവ് പതിവായി ഉപയോ​ഗിക്കുന്നത് വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് സ​ഹായിക്കുന്നു. 

കടലപ്പൊടിയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കവും മൃദുലതയും സിങ്ക് നൽകുന്നു. കൂടാതെ കടലമാവ് ഉപയോഗിക്കുന്നത് ചർമ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു.

ചർമ്മത്തിലെ നിർജ്ജീവ കോശങ്ങൾ നീക്കം ചെയ്യാൻ കടലമാവ് ഉപയോഗിക്കാം. ഇതിലെ നേർത്ത തരികൾ ചർമ്മത്തിൽ മികച്ച ഒരു സ്‌ക്രബ് ആയി ഉപയോ​ഗിക്കാം. കടലപ്പൊടിയിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ പ്രായമാക്കൽ ലക്ഷണങ്ങൾ ഒരു പരിധി വരെ തടയാൻ സഹായിക്കും. മുഖകാന്തി കൂട്ടാൻ കടലമാവ് ഇങ്ങനെ ഉപയോ​ഗിക്കാം...

ഒന്ന്...

കടലപ്പൊടിയും മഞ്ഞൾപ്പൊടിയും തുല്യ അളവിലെടുത്ത് അതിലേക്ക് അൽപം പാൽ ചേർത്ത് യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്ത് പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ട് കഴി‍ഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട്...

ഒരു ബൗളിൽ കടലപ്പൊടി, അരിപ്പൊടി, ബദാം പൊടി എന്നിവ ഓരോ സ്പൂൺ വീതം ചേർക്കുക. ശേഷം അതിലേക്ക് അൽപം തെെര് ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്. 

ജെഎന്‍ . 1 കൊവിഡ് ഉപവകഭേദം ; കൂടുതൽ പേരിലും കണ്ട് വരുന്നത് ഈ ലക്ഷണങ്ങൾ


Youth Congress Protest | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live #asianetnews