Asianet News MalayalamAsianet News Malayalam

വാക്‌സിനെടുത്ത മന്ത്രിക്ക് കൊവിഡ്; വിശദീകരണവുമായി മരുന്ന് കമ്പനി

'ഭാരത് ബയോട്ടെക്' വികസിപ്പിച്ചെടുത്ത 'കൊവാക്‌സിന്‍'ന്റെ ക്ലിനിക്കല്‍ ട്രയല്‍ യുഎസിലും യുകെയിലും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി 18 രാജ്യങ്ങളില്‍ 'ഭാരത് ബയോട്ടെക്' തങ്ങളുടെ മരുന്നുകളുടെ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു

bharat biotech clarifies that how haryana minister caught covid 19 after vaccine injection
Author
Hyderabad, First Published Dec 5, 2020, 3:30 PM IST

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കൊവിഡ് വാക്‌സിന്‍ ആണ് 'കൊവാക്‌സിന്‍'. ഇതിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. 'ഭാരത് ബയോട്ടെക്' എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് 'കൊവാക്‌സിന്‍'ന്റെ നിര്‍മ്മാതാക്കള്‍. 

ഇതിനിടെ വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത ഏറെ ആശങ്കയോടെയാണ് നാം കേട്ടത്. കാവ്‌സിന്‍ എടുത്തതിന് ശേഷവും കൊവിഡ് പിടിപെടുമോ, അങ്ങനെയെങ്കില്‍ എന്താണ് വാക്‌സിന്റെ വിശ്വാസ്യത എന്നതായിരുന്നു പ്രധാനമായും ഉയര്‍ന്ന സംശയം. 

എന്നാല്‍ ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് 'ഭാരത് ബയോട്ടെക്'. വാക്‌സിന്റെ രണ്ട് ഡോസ് എടുത്തതിന് ശേഷം മാത്രമേ ഇതിന്റെ ഫലം കാണൂ എന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. മന്ത്രി അനില് വിജ് ഒരു ഡോസ് മാത്രമാണ് എടുത്തിരിക്കുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

'കൊവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ രണ്ട് ഡോസ് എന്ന ഷെഡ്യൂളിലാണ് ചെയ്തുവരുന്നത്. 28 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ഡോസ് എന്നാണ് കണക്ക്. രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം പിന്നിട്ടാല്‍ മാത്രമേ ഇതിന്റെ ഫലം കാണൂ...'- കമ്പനി അറിയിക്കുന്നു. 

'ഭാരത് ബയോട്ടെക്' വികസിപ്പിച്ചെടുത്ത 'കൊവാക്‌സിന്‍'ന്റെ ക്ലിനിക്കല്‍ ട്രയല്‍ യുഎസിലും യുകെയിലും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി 18 രാജ്യങ്ങളില്‍ 'ഭാരത് ബയോട്ടെക്' തങ്ങളുടെ മരുന്നുകളുടെ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. സുരക്ഷിതത്വത്തിന് തന്നെയാണ് കൊവിഡ് വാക്‌സിന്റെ കാര്യത്തിലും ഏറ്റവും മുന്‍തൂക്കം നല്‍കുന്നതെന്നും കമ്പനി ആവര്‍ത്തിച്ചുപറയുന്നു.

Also Read:- കൊവിഡ് വാക്സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യ മന്ത്രിക്ക് കൊവിഡ്...

Follow Us:
Download App:
  • android
  • ios