ബിഗ് ബോസ് മലയാളം സീസണില്‍ കഴിഞ്ഞ ദിവസം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കയറിയ അതിഥിയാണ് മോഡലും നടനുമായ പവന്‍ ജിനോ തോമസ്. ബിഗ് ബോസ് വീട്ടിലെത്തി, സ്വയം പരിചയപ്പെടുത്താനാവശ്യപ്പെട്ടപ്പോള്‍ തന്നെ പവന്‍ താനൊരു 'ജിം അഡിക്ട്' ആണെന്നാണ് പറഞ്ഞത്. 

ഇത് അക്ഷരംപ്രതി സത്യമാണെന്നാണ് പവന്റെ ഇന്‍സ്റ്റഗ്രാം പേജിലെ അപ്‌ഡേഷനുകള്‍ വ്യക്തമാക്കുന്നത്. മിക്കവാറും ഫോട്ടോകളും വീഡിയോകളുമെല്ലാം ജിമ്മില്‍ നിന്നുള്ളത് തന്നെയാണ്. 

 

 

ഇരുപത്തിമൂന്നുകാരനായ പവന്‍, അഭിനയമോഹത്തില്‍ പഠനം പോലും പാതിവഴിയില്‍ ഉപേക്ഷിച്ച് തുടങ്ങിയതാണ് 'ഫിറ്റ്‌നസ്' സപര്യ. 

 


സാമ്പത്തികമായി പ്രയാസങ്ങള്‍ നേരിട്ടപ്പോള്‍ പോലും മുടങ്ങാതെ ജിമ്മില്‍ പോകുമായിരുന്നുവെന്നും ഇക്കാര്യത്തില്‍ ഏറെയും തന്നെ സഹായിച്ചത് ഭാര്യ ലാവണ്യയാണെന്നും പവന്‍ ബിഗ് ബോസ് വീട്ടിനകത്ത് വച്ച് പറഞ്ഞിരുന്നു. 

 


എന്തായാലും സാധാരണഗതിയില്‍ ചെറുപ്പക്കാര്‍ തെരഞ്ഞെടുക്കുന്ന വര്‍ക്കൗട്ടുകളില്‍ നിന്ന് വ്യത്യസ്തമായി അല്‍പം 'ഹെവി' ആണ് പവന്റെ വര്‍ക്കൗട്ടുകളെന്നാണ് സോഷ്യല്‍ മീഡിയ വീഡിയോകളും ചിത്രങ്ങളും സൂചിപ്പിക്കുന്നത്.