പാല്‍ച്ചായയാണോ കട്ടൻ ചായ ആണോ നല്ലതെന്ന തര്‍ക്കവും എപ്പോഴും നിലനില്‍ക്കുന്നതാണ്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ കഴിക്കുന്നത് പാല്‍ച്ചായ തന്നെയാണ്. ഇതിന് ശേഷമേ കട്ടൻ കഴിക്കുന്നവര്‍ വരുന്നുള്ളൂ.
രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കഴിക്കുന്നവരാണ് നമ്മളില്‍ വലിയൊരു വിഭാഗം പേരും. രാവിലെ ഉണര്‍ന്നയുടൻ വെറുംവയറ്റില്‍ ആദ്യമേ തന്നെ ചായയോ കാപ്പിയോ എല്ലാം കഴിക്കുന്നതിന് പകരം ഒരു ഗ്ലാസ് വെള്ളത്തില്‍ തുടങ്ങുന്നതാണ് ഏറ്റവും നല്ലത്.
വെള്ളം കുടിച്ച് അല്‍പസമയം കഴിഞ്ഞ് എന്തെങ്കിലും ലഘുഭക്ഷണം കൂടി കഴിച്ച ശേഷം പതിയെ മാത്രമേ ചായയും കാപ്പിയും കഴിക്കാവൂ എന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കാറുള്ളത്. ഇതാണ് ആരോഗ്യത്തിന് നല്ലത്. മറിച്ച്, ചായയും കാപ്പിയും കഴിക്കുന്നത് കൊണ്ട് വലിയ പ്രശ്നങ്ങളുണ്ടെന്നല്ല. എങ്കിലും ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ തീര്‍ച്ചയായും എഴുന്നേറ്റ ഉടൻ തന്നെ ചായയും കാപ്പിയും ഒഴിവാക്കുന്നതാണ് നല്ലത്.
ഇനി, ചായയുടെ കാര്യത്തിലേക്ക് വന്നാല്‍- പാല്‍ച്ചായയാണോ കട്ടൻ ചായ ആണോ നല്ലതെന്ന തര്‍ക്കവും എപ്പോഴും നിലനില്‍ക്കുന്നതാണ്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ കഴിക്കുന്നത് പാല്‍ച്ചായ തന്നെയാണ്. ഇതിന് ശേഷമേ കട്ടൻ കഴിക്കുന്നവര്‍ വരുന്നുള്ളൂ.
എന്തായാലും താരതമ്യം ചെയ്യുമ്പോള്‍ പാല്‍ച്ചായയെക്കാള്‍ ആരോഗ്യത്തിന് നല്ലത് കട്ടൻചായ ആണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുള്ള കാരണവും നമ്മള്‍ നേരത്തെ സൂചിപ്പിച്ചതാണ്. അതായത്, പാല്‍ച്ചായ ധാരാളം പേരില്‍ ദഹനപ്രശ്നങ്ങള്‍ക്ക് കാരണമായി വരികയും, ദഹനപ്രശ്നങ്ങളുള്ളവരില്‍ അത് കൂട്ടുകയും ചെയ്യുന്നു.
ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടല്‍, അസിഡിറ്റി, പുളിച്ചുതികട്ടല്‍, ഓക്കാനം എന്നിങ്ങനെ പല പ്രശ്നങ്ങളും പാല്‍ച്ചായയുണ്ടാക്കുന്നു. എന്നാല്‍ കട്ടൻ ഇത്രയും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നില്ല. പാലിനോട് അലര്‍ജിയുള്ളവരുണ്ട്. ഇത് അപൂര്‍വമൊന്നുമല്ല. അങ്ങനെയുള്ളവര്‍ക്കും പാല്‍ച്ചായ പ്രശ്നം തന്നെ.
കൂടാതെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും കഴിക്കാൻ നല്ലത് കട്ടൻ തന്നെയാണ്. കാരണം അത്രയും പാല്‍ അവര്‍ ഒഴിവാക്കുന്നതായിരിക്കും ഉചിതം.
ചിലരില്‍ പാല്‍ച്ചായ ഉറക്കപ്രശ്നങ്ങള്‍, അതുപോലെ ഉത്കണ്ഠ (ആംഗ്സൈറ്റി) എന്നിവയും വര്‍ധിപ്പിക്കുമത്രേ. അതേസമയം കട്ടൻചായ കാര്യമായ ദഹനപ്രശ്നങ്ങള്‍ക്കോ, ശരീരത്തില്‍ കൊഴുപ്പെത്തുന്നതിനോ ഒന്നും കാരണമാകുന്നില്ല. അതുപോലെ ചില ആരോഗ്യഗുണങ്ങള്‍ കട്ടൻചായക്കുള്ളതായി പറയപ്പെടുന്നുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ക്യാൻസര്‍ പ്രതിരോധത്തിനുമെല്ലാം കട്ടൻചായ നല്ലതാണെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
സ്കിൻ, എല്ലുകള്‍ എന്നിവയുടെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനുമെല്ലാം കട്ടൻ പ്രയോജനപ്രദമാണെന്നും പഠനങ്ങള്‍ പറയുന്നു.
Also Read:- രാത്രിയില്‍ ശരിക്ക് ഉറങ്ങിയില്ലെങ്കില്‍ ബിപി ഉയരുമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
