ഇന്ന്, അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗയുടെ ഗുണങ്ങളെ കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമെല്ലാം അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പല താരങ്ങളും സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ട്. കരീന കപൂര്‍, കരീഷ്മ കപൂര്‍, വരുണ്‍ ധവാന്‍, മിലിന്ദ് സോമന്‍, ബിപാഷ ബസു, മലൈക അറോറ, രാകുല്‍ പ്രീത്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ശില്‍പ ഷെട്ടി എന്നിങ്ങനെ നീണ്ട നിര തന്നെ തങ്ങളുടെ ഇന്‍സ്റ്റ പേജില്‍ യോഗ പോസുകളുടെ ചിത്രവും വീഡിയോയുമെല്ലാം പങ്കുവച്ചിരിക്കുന്നു

'ഫിറ്റ്‌നസി'ന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ബോളിവുഡ് താരങ്ങള്‍. മിക്കവരും ജിമ്മില്‍ പോയോ, പേഴ്‌സണല്‍ ട്രെയിനറെ വച്ചോ ഒക്കെ പരിശീലനം നേടുകയാണ് പതിവ്. എന്നാല്‍ ഇവരില്‍ പലരും യോഗയോടും ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്. 

ഇന്ന്, അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗയുടെ ഗുണങ്ങളെ കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമെല്ലാം അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പല താരങ്ങളും സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ട്. കരീന കപൂര്‍, കരീഷ്മ കപൂര്‍, വരുണ്‍ ധവാന്‍, മിലിന്ദ് സോമന്‍, ബിപാഷ ബസു, മലൈക അറോറ, രാകുല്‍ പ്രീത്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ശില്‍പ ഷെട്ടി എന്നിങ്ങനെ നീണ്ട നിര തന്നെ തങ്ങളുടെ ഇന്‍സ്റ്റ പേജില്‍ യോഗ പോസുകളുടെ ചിത്രവും വീഡിയോയുമെല്ലാം പങ്കുവച്ചിരിക്കുന്നു. 

View post on Instagram

വിവാഹിതയായ ശേഷവും അമ്മയായ ശേഷവുമൊക്കെ 'ഫിറ്റ്‌നസ്' സൂക്ഷിക്കുന്ന നടിയാണ് കരീന. ഇടയ്ക്കിടെ വര്‍ക്കൗട്ട് വീഡിയോകള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുമുണ്ട്. 

View post on Instagram


കരീഷ്മയും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. 45ാം വയസിലും യൗവനം കാത്തുസൂക്ഷിക്കാന്‍ കരീഷ്മയ്ക്കാകുന്നുണ്ടെങ്കില്‍ അതില്‍ വര്‍ക്കൗട്ടിനും യോഗയ്ക്കുമുള്ള പങ്ക് ചെറുതല്ല. 

View post on Instagram


യുവതാരങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായ വരുണ്‍ ധവാനും യോഗദിനത്തില്‍ യോഗ പോസ് ചിത്രം പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ പൊതുവേ ജിമ്മിനോടാണ് താരത്തിന് താല്‍പര്യം.

View post on Instagram

അമ്പത്തിനാലാം വയസിലും ഇരുപത്തിയഞ്ചുകാരന്റെ ചുറുചുറുക്കാണ് പഴയകാല മോഡലും നടനുമായ മിലിന്ദ് സോമന്. പതിവായി വര്‍ക്കൗട്ട് വീഡിയോകളും വിശേഷങ്ങളുമെല്ലാം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഭാര്യ അങ്കിതയും അമ്മ ഉഷയുമെല്ലാം 'ഫിറ്റ്‌നസ്' തല്‍പരര്‍ തന്നെ. 

View post on Instagram


ബിഗ് സ്‌ക്രീനില്‍ നിന്ന് വലിയ ഇടവേളയെടുത്തുവെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമായ നടിയാണ് ബിപാഷ ബസു. യോഗദിനത്തില്‍ യോഗാഭ്യാസത്തെ കുറിച്ച് വിശദമായ കുറിപ്പ് സഹിതമാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

View post on Instagram

പ്രായത്തെ ശരീരം കൊണ്ട് തോല്‍പിച്ച മറ്റൊരു നടിയാണ് മലൈക അറോറ. സിനിമകളില്‍ സജീവമല്ലെങ്കിലും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട് മലൈക. നാല്‍പത്തിയാറുകാരിയായ മലൈകയ്ക്ക് മുപ്പത്തിനാലുകാരനായ അര്‍ജുന്‍ കപൂറുമായുള്ള പ്രണയം തന്നെയാണ് പലപ്പോഴും ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കാറ്. ജിം പരിശീലനത്തില്‍ തല്‍പരയായ മലൈകയും ഇന്ന് യോഗ പോസിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

View post on Instagram

യുവനടിമാര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയയാണ് രാകുല്‍ പ്രീത് സിംഗ്. യോഗ ശരീരത്തിന്റെ മാത്രമല്ല, ജീവിതത്തിന്റെ തന്നെ ആകെ ഘടനയാണെന്ന അടിക്കുറിപ്പോടെയാണ് രാകുല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

View post on Instagram

ഫിറ്റ്‌നസ് തല്‍പരയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് യോഗദിനത്തില്‍ സൂര്യനമസ്‌കാരം ചെയ്യുന്നതിന്റെ വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ മെയ്‍വഴക്കത്തെ കുറിച്ച് മുമ്പ് തന്നെ ആരാധകര്‍ക്കിടയില്‍ വലിയ മതിപ്പാണുള്ളത്. 

View post on Instagram

സമൂഹമാധ്യമങ്ങളിലൂടെ ശാരിരികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എപ്പോഴും ചര്‍ച്ച ചെയ്യുന്ന താരമാണ് ശില്‍പ ഷെട്ടി. സിനിമകളില്‍ സജീവമല്ലെങ്കിലും ഡയറ്റ്- ഫിറ്റ്‌നസ്- വിഷയങ്ങളുമായി ബന്ധപ്പെട്ട് താരം പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമെല്ലാം ധാരാളം ആരാധകരാണുള്ളത്. യോഗദിനത്തിലും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ആണ് ശില്‍പ പങ്കുവച്ചിരിക്കുന്നത്.ർ

Also Read:- യോ​ഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...